Tuesday, January 29, 2013

അമ്മ




ടിക്കറ്റ് കൊടുക്കുന്ന സമയം കഴിഞ്ഞ് ഗേറ്റ് അടച്ച് തിരിച്ച് നടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്. ഒരു ജ്വല്ലറി പരസ്യത്തില്‍ നിന്നിറങ്ങി വന്ന സുന്ദരി എന്ന് തോന്നിച്ചവളോടൊപ്പം തിയ്യറ്ററിലേക്ക് വന്ന ചെറുപ്പക്കാരന്‍ പറഞ്ഞത്.
ദൂരെ പൊരിവെയിലില്‍ കിടക്കുന്ന കാറിലേക്ക് ചൂണ്ടിയാണ് പറഞ്ഞത്..
" അമ്മ കാറിലുണ്ട് , ഒന്ന് ശ്രദ്ധിക്കണം. "
ഒരു അത്ഭുതജീവിയെ നോക്കും മട്ടില്‍ നോക്കിയെങ്കിലും , എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്നേ അടുത്തയാള്‍ ടിക്കറ്റ് നീട്ടിയിരുന്നു. ഒക്കെയും കഴിഞ്ഞ് ഇപ്പോള്‍ അര മണിക്കൂറോളം ആയിരിക്കുന്നു. തെല്ല് സന്ദേഹത്തോടെ അയാളാ കാറിന് നേരെ നടന്നു.
നല്ല ചൂടുണ്ട് വെയിലിന്. ഉരുകിയൊലിക്കുന്നത് പോലെ വിയര്‍പ്പ് പൊടിയുന്നു.
പണ്ട് ഈ മൈതാനം മുഴുവന്‍ മരങ്ങളാല്‍ നിറഞ്ഞ് നിന്നതും , തിയ്യറ്ററിലെ ഒഴിവു സമയങ്ങള്‍ ആ മരത്തണലുകളില്‍ ചിലവഴിച്ചതും ഒരു ഫ്ലാഷ്ബ്ലാക്ക് പോലെ അയാളുടെ മനസ്സിലൂടെ .
അന്നൊക്കെ ഈ മൈതാനത്ത് എപ്പോഴും തിരക്കായിരുന്നു.
കോളേജ് വിദ്യാര്‍ത്ഥികള്‍ , യാചകര്‍ , വെറുതെ അലഞ്ഞ് നടക്കുന്നവര്‍ , ടിക്കറ്റ് കിട്ടാത്തത് കാരണം അടുത്ത ഷോയ്ക്ക് കാത്തു നില്‍ക്കുന്നവര്‍ അങ്ങിനെ ഒരുപാട് പേര്‍ , എപ്പോഴും ആ മരത്തണലുകള്‍ സജീവമാക്കിയിരുന്നു. അന്നീ നഗരത്തിലെ ഏറ്റവും മനോഹരമായ സ്ഥലവും ഈ മൈതാനമായിരുന്നു.
ചെറുപ്പക്കാരന്‍ ചൂണ്ടിക്കാട്ടിയ ആ വിദേശ നിര്‍മ്മിത കാറിന് വളരെ അടുത്തെത്തിയിരിക്കുന്നു അയാളിപ്പോള്‍ . കഴിഞ്ഞ ദിവസം ടി.വി പരസ്യത്തില്‍ കണ്ട അതേ കാര്‍. ആ പരസ്യത്തിലെ കാറിലെ ആഢംഭരങ്ങള്‍ കണ്ട് കൊതിച്ചതും , പിന്നെ വില കേട്ട് ഞെട്ടിയതും അയാളോര്‍ത്തു.
കാറിലെ ബാക്ക് സീറ്റില്‍ ആ അമ്മ കിടക്കുന്നുണ്ട്. ഉറങ്ങുകയാവണം അവര്‍. പഞ്ഞി പോലെ മൃദുലമെന്ന് തോന്നിക്കുന്ന ആ സീറ്റില്‍ ഉറങ്ങാന്‍ നല്ല സുഖമായിരിക്കും. ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് ആ അമ്മ ഉറങ്ങുകയല്ല. ആകെ വിയര്‍ത്ത് കുളിച്ച് ക്ഷീണിതായി കിടക്കുകയാണവര്‍. ആ ചുണ്ടുകള്‍ വെള്ളത്തിനായി കേഴുന്നുണ്ട്. ചുറ്റും നടന്ന് നോക്കി. ഇല്ല ഡോറുകള്‍ ഒക്കെ ഭദ്രമായി അടച്ചിരിക്കുന്നു. വായു കടക്കാന്‍ വേണ്ടിയായിരിക്കണം ഒരു ഗ്ലാസ്സ് മാത്രം ഒരല്പം താഴ്യ്ത്തിയിട്ടുണ്ട്. ആ ശബ്ദം കേള്‍ക്കാം എന്നല്ലാതെ വേറൊന്നും വയ്യ. നിസ്സഹായനായി ആ അമ്മയെ നോക്കി അയാളങ്ങിനെ നിന്നു . ശ്വാസം എടുക്കാന്‍ പോലും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ആ പാവം. ഏത് നിമിഷവും അവര്‍ തൊണ്ടപൊട്ടി മരിച്ചേക്കാം എന്ന് അയാള്‍ ഭയപ്പെട്ടു. തിയ്യറ്ററില്‍ പോയി ആ ചെറുപ്പക്കാരനെ പിടിച്ചിറക്കി കൊണ്ട് വരാന്‍ ആഗ്രഹിച്ചു. പതുക്കെ പതുക്കെ ചുറ്റും ആള് കൂടുന്നുണ്ട്. ഒട്ടേറെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.ചിലര്‍ ആ കാറ് തല്ലിപ്പൊളിച്ച് അമ്മയെ പുറത്തെടുക്കണമെന്ന് അഭിപ്രായപ്പെടുന്നു.എന്തുകൊണ്ട് തനിക്കതിനൊന്നും കഴിയുന്നില്ല എന്നയാള്‍ അത്ഭുതപ്പെട്ടു. ചിലരൊക്കെ ആ മകനെ ന്യായീകരിക്കുന്നുമുണ്ട്. അമ്മയുടെ കിടപ്പിനെ കുറിച്ചും കരയുന്ന മുഖത്തെയും കളിയാക്കുന്നു മറ്റ് ചിലര്‍.
“ അമ്മയ്ക്ക് മനസ്സിന് നല്ല സുഖമില്ല , വീട്ടില്‍ ഒറ്റക്കിരുത്ത്യാ എന്തൊക്കെയാ ചെയ്ത് കൂട്ടാന്ന് പേടിച്ചാ , തിയ്യറ്ററിനുള്ളില്‍ കൊണ്ടോയാല്‍ ഞങ്ങള്‍ മനസ്സമാധാനത്തോടെ സിനിമ കാണാനും പറ്റില്ല. അതാ " , തന്നെ തുറിച്ച് നോക്കന്നവര്‍ക്കുള്ള മറുപടിയുമായി ആ ചെറുപ്പക്കാരനും , ഭാര്യയും പ്രത്യക്ഷപ്പെട്ടു. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ ഡോര്‍ തുറന്ന് കാറിനകത്തേക്ക്.
“ എന്നാ തനിക്കാ ഏസിയെങ്കിലും ഓണ്‍ ചെയ്യാമായിരുന്നില്ലേടാ .. “ ,
ആരോ അരിശം കൊണ്ടു.
“ ചേട്ടാ പെട്രോളിനൊക്കെ ഇപ്പൊ എന്താ വില....? “ ,
പുറത്തേക്ക് തല നീട്ടി ഇത്രയും പറഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
ആരോ വിവരം കൊടുത്തതനുസരിച്ച് ഒരു എസ്ക്ലുസീവ് ന്യൂസിനായി ചാനലുകാര്‍ എത്തുമ്പോഴേക്കും ആ അമ്മയെയും കൊണ്ടാകാര്‍ മൈതാനം വിട്ട് പോയിരുന്നു.
ആരവങ്ങളും , ആളുകളും മെല്ലെ ഒഴിഞ്ഞ് പോയി.
അയാള്‍ വീട് ലക്ഷ്യമാക്കി നടന്നു. അടുത്ത ഷോയും , വൈകിയാല്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ള മാനേജറുടെ തെറിയും ഒന്നും അപ്പോള്‍ അയാളുടെ മനസ്സിലുണ്ടായിരുന്നില്ല.
വീട്ടിലെത്തണം.
അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം.
ആ അമ്മയ്ക്ക് വേണ്ടി.
എല്ലാ അമ്മമാര്‍ക്കും വേണ്ടി.


...........................
കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കണ്ടപ്പോള്‍  മനസ്സില്‍ തോന്നിയത്ങ്ങിനെ പോസ്റ്റുന്നു.

43 comments:

  1. ചില മനസ്സുകൾ.. വാർത്ത വായിച്ചിരുന്നു. ആ ലിങ്ക് കൂടി കൊടുക്കാരുന്നു

    ReplyDelete
    Replies
    1. ലിങ്ക്... അത് എവിടാ കണ്ടത് ന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
      അത് കണ്ടപ്പോള്‍ ഇങ്ങിനൊന്ന് എഴുതണം ന്ന് കരുതിയതല്ല..
      ഇങ്ങിനൊക്കെ സംഭവിച്ച് പോയതാണ്.
      ലിങ്ക് കിട്ടിയാല്‍ ചേര്‍ക്കാം ട്ടൊ.

      Delete
  2. :) കൊള്ളാം സമീ ... എത്രയോ അമ്മമാര്‍ ഇങ്ങനെ :( ആ ഫോട്ടോ ഒരു മലയാളിത്തം ഉള്ളത് കൊടുക്കാമായിരുന്നു :)

    ReplyDelete
    Replies
    1. എഴുതി കഴിഞ്ഞപ്പോള്‍ പെട്ടെന്ന് കിട്ടിയ ഒരു ചിത്രം ചേര്‍ത്തതാ..
      മാറ്റിയിട്ടുണ്ട്.

      Delete
  3. ഇന്നലെ വാര്‍ത്ത വായിച്ചപ്പോള്‍ കാറില്‍ വന്നിറങ്ങിയവര്‍ മനുഷ്യര്‍ തന്നെയായിരുന്നോ എന്ന് സംശയിച്ചതാണ്.

    ReplyDelete
  4. എല്ലാ അമ്മമാര്‍ക്കും വേണ്ടി....

    ReplyDelete
  5. കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ മൂല്യമറിയാത്ത മനസ്സുകള്‍ ...

    അമ്മേ ക്ഷമിക്കുക....

    ReplyDelete
  6. വാര്‍ത്ത വായിച്ചിരുന്നു. ഇവന്മാരെയൊക്കെ എന്താ ചെയ്യാ..

    ReplyDelete
  7. വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല ...എന്നാലും ..മനസ്സിനെ അസ്വസ്ഥമാക്കിയ കഥ ..

    ReplyDelete
  8. ഇന്നലെ വാര്‍ത്ത വായിച്ചിരുന്നു.
    എന്താ പറയാ....!

    ReplyDelete
  9. ഹൃദയാഘാതം ഏൽപ്പിച്ച വാർത്തയെ ശാന്തമാക്കാൻ അക്ഷരങ്ങൾക്കായി എന്നറിയുന്നു..
    നന്മകൾ..!

    എഴുത്തിനു ചേരും വിധം ചിത്രം കൊടുക്കൂ സമീ..!

    ReplyDelete
    Replies
    1. ചേരണ ചിത്രങ്ങള്‍ തിരഞ്ഞെടുക്കണ ആ വിദ്യ ഇപ്പഴും എനിക്കങ്ങട് പിടി കിട്ടീല..
      ഞാന്‍.. ഞാന്‍ അവിടുത്തെ ശിശ്യത്വം സ്വീകരിച്ചാലോന്ന് ആലോചിക്ക്യാ.. :)

      മാറ്റിയിട്ടുണ്ട് ട്ടൊ.

      Delete
  10. ന്യൂ ജനറേഷന്‍ സിനിമ വന്നതില്പിന്നെ അമ്മമാര്‍ക്ക് സിനിമയില്‍ റോള്‍ ഇല്ലാതായിരിക്കുന്നു എന്ന് ഒരു അമ്മനടി പറഞ്ഞുകേട്ടു..മലയാളി ജീവിതത്തില്‍ അമ്മയ്ക്ക് റോള്‍ നല്‍കുന്നില്ലെങ്കില്‍ പിന്നെന്തിന് സിനിമയില്‍ റോള്‍ ..!!?

    സങ്കടം നല്‍കുന്ന ആ വാര്‍ത്ത വായിച്ചിരുന്നു..


    ആശംസകള്‍ സമീരാ..

    ReplyDelete
  11. വാർത്ത വായിച്ചിരുന്നു. മാതൃത്വത്തെ പൊരിവെയിലിൽ പതക്കുന്ന കാറിലിട്ട് വേവിച്ച നമ്മുടെ മൂല്യശോഷണത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. സമി അത് നല്ലൊരു കഥയാക്കി മാറ്റി. ചുരുങ്ങിയ വാക്കുകളിൽ ആ അവസ്ഥ നന്നായി പകർത്താനായി.

    ReplyDelete
  12. "അമ്മ" .....പലരും അത് എന്താന്നു തിരിച്ചറിയുമ്പോഴേക്കും ഒരു പാട് വൈകിയിട്ടുണ്ടാകും ......

    ReplyDelete
  13. വാര്‍ത്ത വായിച്ചിരുന്നില്ല.. ഇതൊരു കഥയാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അമ്മമാരെ കുറിച്ച് എന്ത് കേട്ടാലും എനിക്ക് വല്ലാതെ സങ്കടം വരും

    ReplyDelete
  14. വീട്ടിലെത്തണം.
    അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം.
    ആ അമ്മയ്ക്ക് വേണ്ടി.
    എല്ലാ അമ്മമാര്‍ക്കും വേണ്ടി.

    ReplyDelete
  15. അമ്മ എന്ന ആ സത്യം ഒരു ജീവിക്കും മറക്കാൻ കഴിയില്ല

    ReplyDelete
  16. ഒന്നും പറയാനില്ല.
    ഈ മക്കളെ ഭൂമിലേക്ക് കൊണ്ടു വന്നു എന്നൊരു വലിയ പാപം ചെയ്തു ആ അമ്മ.

    ReplyDelete
  17. മനസ്സിനെ അസ്വസ്ഥമാക്കിയ കഥ ..

    ReplyDelete
  18. വേണ്ടാത്ത ചുമടുകള്‍ എന്നാണിപ്പോള്‍ മാതാപിതാക്കളെപ്പറ്റി ചില മക്കള്‍ ധരിയ്ക്കുന്നത്

    ReplyDelete
  19. അവസാനം ആ മകന്റെ അവസ്ഥയും ഇതേപോലെ ആകും എന്നാലെ പഠിക്കുള്ളൂ ..

    ReplyDelete
  20. ആ വാർത്തയുടെ ഞെട്ടലിപ്പളും മാറിയിട്ടില്ല.

    ReplyDelete
  21. സമീരാ ,,
    വിഷമിപ്പിച്ചല്ലോ നാട്ടുകാരാ.

    ഇനി ആ അടച്ചിട്ട കാറും ആ അമ്മയും മനസ്സില്‍ നിന്നിറങ്ങാന്‍ സമയമെടുക്കും. ഇതിലും വലിയ ദുഷ്ചെയ്തികള്‍ ജന്മം നല്കിയവരോട് ചെയ്യുന്നവര്‍ നമ്മളും ഈ വരിയില്‍ ആണെന്ന വലിയ സത്യം മറക്കുന്നു.

    മനസ്സ് നോവിച്ച പോസ്റ്റ്‌.

    ReplyDelete
  22. ആദ്യമായിട്ട് ആണ് സമീരന്റെ ബ്ലോഗ്‌ വായിക്കുന്നത് ... വാര്‍ത്തകളെ ആസ്പദമാക്കിയുള്ള ചെറുകഥാ രചന കൊള്ളാം.. സമീരന്‍.... ഇനിയും എഴുതുക... തുടരട്ടെ ഗാഥ ...

    ReplyDelete
  23. അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
    അരികെവായെന്നോതി മാടിവിളിയ്ക്കവേ
    അതുകേട്ടൊരടിയും ചലിയ്ക്കുവാനാകാതെ
    അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്

    ReplyDelete
  24. സമീരന്‍..ഗംഭീരം....ആദ്യമായിട്ട് ആണ് ഞാനും സമീരന്റെ ബ്ലോഗ്‌ വായിക്കുന്നത്...സമകാലികം....ഇനി ഞാനും നിങ്ങളെ പിന്തുടരുന്നു.....അനസ്

    ReplyDelete
  25. :( ഒന്നും പറയാൻ തോന്നുന്നില്ല ഇക്കാ..... എന്തായാലും എഴുത്തിനാശംസകൾ .....

    ReplyDelete
  26. ടച്ചിങ്ങ്, മാഷേ. മനസ്സിനെ തൊടുന്ന കഥ.

    ReplyDelete
  27. പ്രിയപ്പെട്ട സമീരന്‍,

    സുപ്രഭാതം !

    ഹൃദ്യമായ നവവത്സരാശംസകള്‍ !

    മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ വരികള്‍.

    സത്യമായും സംഭവിച്ചതാണോ ?വളരെ ഹൃദയ സ്പര്‍ശമായി എഴുതി.

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  28. അഭിനന്ദനങ്ങള്‍ !

    ReplyDelete
  29. അമ്മ എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവര്‍...

    സ്വന്തം മക്കള്‍ ഇതിലും വലിയ ദ്രോഹം അവര്‍ക്ക് ചെയ്യാതിരിക്കട്ടെ .

    ReplyDelete
  30. അഭിനന്ദനങ്ങള്‍.......,.............

    ReplyDelete
  31. മനസ്സിനെ നോവിച്ച ഒരു വാര്‍ത്തയായിരുന്നു അത് ,എത്ര നിസാരമായിട്ടാണ് അയാള്‍ സ്വന്തം അമ്മയെ കാറില്‍ ഇരുത്തിയതിന് ന്യായം പറയുന്നത് അല്ലെ ?? വില്ലേജ് മാന്‍ പറഞ്ഞപോലെ സ്വന്തം മക്കള്‍ ഇതിലും വലിയ ദ്രോഹം അവര്‍ക്ക് ചെയ്യാതിരിക്കട്ടെ . നല്ല കഥ .

    ReplyDelete
  32. എഴുത്തിനാശംസകൾ .....

    ReplyDelete
  33. "അമ്മ" ഒന്നിനും പകരം വെയ്ക്കാനാവാത്ത പദം !

    ReplyDelete
  34. ഇപ്പോഴാണ് വായിച്ചത്.. ആ വാര്‍ത്ത ഞാനും വായിച്ചിരുന്നു. ഇങ്ങനെയും 'ജീവികള്‍' മനുഷ്യര്‍ എന്ന പേരില്‍ .. 'നോക്കന്നവര്‍ക്കുള്ള' - 'നോക്കുന്നവര്‍ക്കുള്ള' എന്നാക്കിയാല്‍ നന്നായിരിക്കും :)

    ReplyDelete
  35. ഇവിടെ ഞാൻ പണ്ടും വന്നിട്ടുണ്ടല്ലോ..കൂട്ട് കൂടിയില്ലാന്നുമാത്രം.
    ഈ കഥ അന്നേ എനിക്കിഷ്ടമായിരുന്നു. പുതിയത് പോരട്ടെ !

    ReplyDelete
  36. വീട്ടിലെത്തണം....
    അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം.
    ആ അമ്മയ്ക്ക് വേണ്ടി.
    എല്ലാ അമ്മമാര്‍ക്കും വേണ്ടി.

    ReplyDelete

Related Posts Plugin for WordPress, Blogger...