Wednesday, April 6, 2011

ഓര്‍മ്മയിലെ മാര്‍ച്ച്..!!
അങ്ങിനെ ഒരു മാര്‍ച്ച് മാസം കൂടി കടന്നു പോയി...
ആ നെല്ലിമരത്തണലില്‍  , കിണറ്റിന്‍ കരയില്‍ ,

പൂത്തുലഞ്ഞ കൊന്നമരച്ചുവട്ടില് അവളേയും നോക്കി നില്‍ക്കുകയായിരുന്നു..എന്തു ചെയ്യാം
ഒക്കെ തകര്‍ത്തില്ലേ ഈ എസ് എസ് എല്‍ സി എന്ന ഭൂതം..
ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു തമാശ പോലെ തോന്നുന്നു..
അവസാന പരീക്ഷയും കഴിഞ്ഞ് ചുറ്റുപാടൊന്നും കാണാത്തവിധം കണ്ണു നിറഞ്ഞ് ഒരു കാത്ത് നില്പുണ്ട്..
ഈശ്വരാ ...ഇനിയെന്നാ അവളെ ഒരു നോക്ക് കാണാന്‍ പറ്റാ..?
അവസാനിക്കേണ്ടിയിരുന്നില്ല...ഈ സ്കൂള്‍ കാലം..
ഇതുപോലത്തെ മാര്‍ച്ച് മാസങ്ങളില്‍ എത്ര കൌമാരനയനങ്ങള്‍ ഈറനണിഞ്ഞിട്ടുണ്ടാവും...
ഈശ്വരാ ...ഇനിയെന്നാകും അവളെ ഒരു നോക്ക് കാണാന്‍ പറ്റാ...
അവളെന്തിനാ ആ ജന്തൂനെ എപ്പഴും കൂടെ കൊണ്ട് നടക്കുന്നത്...
ഇന്നെങ്കിലും ഇവള്‍ക്കൊറ്റക്ക് വന്നൂടെ....
ആ കണ്ണുകളും ഈറനണിഞ്ഞിട്ടുണ്ടുണ്ടോ..?
പാവം ..അവളെങ്ങിനെ സഹിക്കും ഇത്...?
ഒന്നും പറയാന്‍ വയ്യ .. ചുറ്റും അവള്‍ടെ കൂട്ടുകാരികള്‍ ...
എനിക്ക് നേരെ നീട്ടിയ ആ ഓട്ടോഗ്രാഫില്‍ ഞാനെന്താ എഴുതിക്കൊടുത്തത്...?
ഓര്‍മ്മയില്ല.. അതോ ഒന്നും എഴുതിയില്ലേ....?
ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട് അവളെഴുതിയ വരികള്‍ ...!!
പിന്നെ കണ്ടോ അവളെ ....?
ഒരിക്കല്‍ ...ഒരിക്കല്‍ കണ്ടെന്നു തോന്നുന്നു....
ഇന്നിനി കണ്ടാല്‍ തിരിച്ചറിയോ.? സാദ്ധ്യതയില്ലാ...
ഇന്നത്തെ ഈ ഇന്‍റെര്‍നെറ്റ് യുഗത്തില്‍ അങ്ങിനെയൊക്കെ ഉണ്ടാവൊ..?
എന്നാലും ..
സ്നേഹമെന്ന വികാരത്തിന് വല്ല്യ മാറ്റമൊന്നും ഉണ്ടാവില്ലല്ലൊ...
ഉണ്ടാവാതിരിക്കട്ടെ..
കണ്ണീരില്‍ കുതിര്‍ന്ന ആ അനിയത്തിമാര്‍ക്കും , അനിയന്‍ മാര്‍ക്കും ഈ കുറിപ്പ്..
ഹൃദയരക്തത്തില്‍ മുക്കിയെഴുതിയ ഓട്ടോഗ്രാഫ് വരികള്‍ക്കും...
കണ്ണീരില്‍ കുതിര്‍ന്ന കൈലേസുകള്‍ക്കും.......
വരാനിരിക്കുന്ന ഓരോ മര്‍ച്ചിലും ഇനിയും കരയാനിരിക്കുന്നവര്‍ക്കും....

14 comments:

 1. പുഞ്ചിരിക്കുന്ന വഞ്ചകീ എന്നാണ് ഞാന്‍ എഴുതിയതെന്നു ചെറിയൊരോര്മ ...

  ReplyDelete
 2. എന്നാലും സ്നേഹമെന്ന വികാരത്തിന് വല്ല്യ മാറ്റമൊന്നും ഉണ്ടാവില്ലല്ലൊ...

  ReplyDelete
 3. മാർച്ച് ,,,,
  വിടപറയലിന്റെയും നിറക്കണ്ണുകളുടെയും മാർച്ച്...
  എന്നും മനസ്സിനെ നീറ്റുന്നതു ഓർമ്മകൾ ആണോ മാർച്ച് നൽകുന്നത് ...ഒക്കെ വെറുതെയല്ലേ..പിരിയുമ്പോൾ ഒരായിരം വാക്കുകൾ ശ്വാസത്തിൽ കുരുങ്ങി കിടക്കും..കണ്ണുകൾ കണ്ണീർ തടാകമാകും..പക്ഷേ, പതിയെ ഒക്കെ..മായില്ലേ...പിന്നെ, എപ്പോഴെങ്കിലും ഒരു ചെറു ഓർമ്മയിൽ ആ ദിനം ....

  ReplyDelete
 4. blumssssssssss kollamalllo...

  ReplyDelete
 5. ഹോ...........

  വളരെ നന്നായിരിക്കുന്നു.....
  എല്ലാവര്‍ക്കും ഉണ്ടായിരിന്നൂ ഇത്പോലെത്തെ ഒരു സ്കൂള്‍ക്കാലം..

  ആശംസകള്‍സ്............

  ReplyDelete
 6. എന്തൊക്കെയോ കുറിച്ചിട്ടതോർക്കുന്നു...ഓർമ്മകളുടെ പുസ്തകത്തിൽ...
  ഓർമ്മകൾക്കെന്തു സുഗന്ധം...എന്നാത്മാവിൻ നഷ്ടസുഗന്ധം.....

  ReplyDelete
 7. നല്ല എഴുത്ത്...
  ഒന്നും ഇങ്ങനെ ഓര്‍മ്മിപ്പിക്കല്ലേ സമീരണ്ണാ... :(
  കവിതക്കും ലേഖനത്തിനും ഇടയിലാ നില്‍പ്പ് ല്ലേ...

  ReplyDelete
 8. എന്‍റെ ഓട്ടോ ഗ്രാഫ് കാണാതായി :(. കുറേക്കാലം സൂക്ഷിച്ചിരുന്നു ഒരു നിധി പോലെ .......സസ്നേഹം

  ReplyDelete
 9. കൊള്ളാം സമീറിക്കാ............ നല്ലരീതിയില്‍ പറഞ്ഞൂ, മാര്‍ച്ചിന്‍റെ നൊമ്പരം

  ReplyDelete
 10. “ഓര്‍ക്കുക വല്ലപ്പോഴും ഓര്‍മ്മകള്‍ വിടരുമ്പോള്‍”

  ഓട്ടോഗ്രാഫ് എന്ന ഫിലിം ഓര്‍മ്മ വന്നു ഇതുവായിച്ചപ്പോള്‍, ഏതൊരു വ്യക്തിയുടെയും ജീവിതചക്രത്തിലെ ടേണ്ടിങ്ങ് പോയിന്റ്സ്.. അതിലൊന്നാണ് ഈ പത്താംക്ലാസ്സിലെ അവസാന കാലഘട്ടം, പിന്നെ അവസാന വര്‍ഷ ഡിഗ്രീ, അതോടുകൂടി ചിലരെങ്കിലും വിദ്യഭ്യാസത്തോടു വിടപറഞ്ഞുകഴിഞ്ഞിരിയ്ക്കും പിന്നീട് പിറകൊട്ട് തിരിഞ്ഞ് നോക്കുമ്പോഴായിരിയ്ക്കും മനസ്സിലാകുക താന്‍ താണ്ടിയത് ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടങ്ങളായിരുന്നുവെന്ന്.. ഓട്ടോഗ്രാഫില്‍ ചേരന്‍ അവന്റെ കൂട്ടുകാരിയുടെ മുടിയിലെ ചിഞ്ചലമെടുക്കുന്നു (എന്താണ് അതിന്റെ പേരെന്ന് എനിയ്ക്ക് ശരിയ്ക്ക് അറിയില്ല :-))... അതായിരുന്നു അയാള്‍ക്ക് അവളില്‍ നിന്ന് കിട്ടിയ ഓട്ടോഗ്രാഫ്..

  തിരക്കിട്ട ജോലികള്‍, ജീവിതചക്രമം വെറും തുടര്‍ച്ചയായ ആവര്‍ത്തനമാണെന്ന് നമ്മെ തോന്നിയ്ക്കുന്ന നിമിഷങ്ങളിലോര്‍ക്കാന്‍ നമുക്കുള്ള സുന്ദരനിമിഷങ്ങള്‍.. പലരും ഓട്ടോഗ്രാഫ് അന്നെഴുതുമ്പോള്‍ അതിന്റെ സീരിയസ്സന്സ്സ് മനസ്സിലാക്കിയിട്ടുണ്ടായിരിയ്ക്കില്ല; പത്താംക്ലാസ്സെത്തിയാല്‍ എനിയ്ക്കും വേണം ഓട്ടോഗ്രാഫ് എന്ന നിലയിലായിരിയ്ക്കും പലരും അതിനെ പരിഗണിച്ചിരിയ്ക്കുക. പില്‍ക്കാലത്ത് എപ്പോഴെങ്കിലും മനസ്സിലായിരിയ്ക്കും തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ തനിയ്ക്കോര്‍ക്കാന്‍ കിട്ടിയ ഓര്‍മ്മചെപ്പായിരുന്നു ഈ ഓട്ടോഗ്രാഫെന്ന്.. ഓര്‍ക്കുക വല്ലപ്പോഴും, ഓര്‍മ്മകള്‍ വിടരുമ്പോള്‍..

  ReplyDelete
 11. അവസാന വരി വളരെ നന്നായി.......അഭിനന്ദനങ്ങള്‍.

  ReplyDelete
 12. മാര്‍ച്ചിന്റെ ഒരു യോഗമേ!! വെറുതെയല്ല അതിനെ മാര്‍ച് എന്ന് വിളിക്കുന്നത്‌. ഒരു പാട് പേരെ മാര്‍ച്ച്‌ ഔട്ട്‌ ചെയ്യിക്കുന്ന മാസമല്ലേ!!

  ReplyDelete

Related Posts Plugin for WordPress, Blogger...