Sunday, January 23, 2011

പൊറുക്കെന്‍റെ മോളെ.....

ദുബായിയില്‍ വന്നിട്ട് മൂന്നര വര്‍ഷത്തെ സുഖവാസത്തിനു ശേഷം പണിയൊന്ന് മാറിയത് ശരിക്കും പണിയായി..!! പണിയെടുക്കാതിരുന്ന ഞാന്‍ പണിയെടുക്കാന്‍ തുടങ്ങിയപ്പോഴാ മനസ്സിലായത് പണിയെടുക്കാന്ന് പറഞ്ഞാല്‍ ഇങ്ങിനെയൊക്കെയാണെന്ന്..!! അങ്ങിനെ ജോലിത്തിരക്കില്‍ മുഴുകിയ ഒരു പകലിലാണ് വീട്ടില്‍ നിന്നും നിര്‍ത്താതെയുള്ള മിസ്സ്ഡ് കാളുകള്‍ .. പതിവില്ലാത്തതാണത്.. എന്തെങ്കിലും അത്യാവശ്യണ്ടെങ്കില്‍ വിളിക്കാറാണ് പതിവ്..തിരിച്ചു വിളിച്ചപ്പോള്‍ മോളാണ്.... ഫോണെടുത്തതും ‘ ഇനി വെച്ചോ ഉപ്പാ.. ഞാനാ ശബ്ദം ഒന്ന് കേള്‍ക്കാന്‍ വിളിച്ചതാ... ‘ എന്നും പറഞ്ഞ് അവളുതന്നെ ഫോണ്‍ വെച്ചു.. വീണ്ടും വിളിച്ചപ്പോള്‍ ‘ ഉപ്പാ ഒന്ന് വരോ ..എനിക്കൊന്ന് കണ്ടാല്‍ മതി ....’ എന്താ ഞാന്‍ പറയാ.. ഞാന്‍ വരുന്നെന്ന് പറഞ്ഞാല്‍ ഒരായിരം ആഗ്രഹം പറയണ മോളാണ് പറയുന്നത് എനിക്കൊന്ന് കണ്ടാല്‍ മതി.. അപ്പോള്‍ തന്നെ തിരിച്ചു പോയാലും കുഴപ്പമില്ലാ എന്നൊക്കെ...അവള്‍ക്കും മനസ്സിലായിതുടങ്ങിയിട്ടുണ്ടവണം.. ഒക്കെ വെറും സ്വപ്നം കാണല്‍ മാത്രാണെന്ന്..
എണ്ണിത്തിട്ടപ്പെടുത്തി മുപ്പതോ മുപ്പത്തിഅഞ്ചോ ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ എന്തിനാ സമയം തികയാ...? ചെന്നാല്‍ ഒരോട്ട പ്രദക്ഷിണമാണ്... അത്യാവശ്യം പോകേണ്ടയിടത്തൊക്കെ ഒന്ന് മുഖം കാണിക്കണമല്ലൊ... അവധിയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ പരാതികളാണ്.. നിന്നെ വന്നിട്ടൊന്ന് കണ്ടു കൂടിയില്ലല്ലോടാ എന്ന് കൂട്ടുകാര്‍ .. ദുബായിക്കാരനായപ്പോള്‍ ഞങ്ങളെയൊക്കെ മറന്നൂല്ലേന്ന് ബന്ധുക്കള്‍ , ഹും... നാട്ടില്‍ പോയപ്പോള്‍ നിനക്കൊന്ന് വിളിക്കാന്‍ കൂടി തോന്നിയില്ലല്ലോന്ന് ഇവിടുത്തെ കൂട്ടുകാര്‍ .. നെറ്റും ഫോണും ഒന്നുമില്ലാത്ത ഏത് കുഗ്രാമത്തിലാടാ നിന്‍റെ വീടെന്ന് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ..!! നല്ല പാതിയുടേയും , വീട്ടുകാരുടേയും പരാതി വേറെ..!! 
ഭാര്യയും പറയുന്നു മോളിപ്പോള്‍ എന്നെ സ്വപ്നത്തില്‍ കണ്ട് എന്നും കരയുന്നത് പതിവായെന്ന്.... 
ഞാനെന്‍റെ കൂട്ടിക്കാലം വെറുതെ ഓര്‍ത്തു നോക്കി...
ഉപ്പയുമൊന്നിച്ച് ഉത്സവങ്ങള്‍ കാണാന്‍ പോയത്..!!
ഉത്സവത്തലേന്ന് മീന്‍ വാങ്ങാന്‍ പോയത്....
പെരുന്നാളിനും മറ്റും പുത്തന്‍ കുപ്പായങ്ങള്‍ വാങ്ങാന്‍ തുണിക്കടകള്‍ കയറിയിറങ്ങിയത്..
സ്കൂള്‍ തുറക്കുമ്പോള്‍ സ്ലേറ്റും , പെന്‍സിലുമൊക്കെയായി വരുന്ന ഉപ്പയെ കാത്തിരുന്നത്...
സര്‍ക്കസ് കാണാന്‍ , സിനിമ കാണാന്‍ .........
അക്ഷരങ്ങല്‍ കൂട്ടിയെഴുതാന്‍ പഠിച്ചപ്പോള്‍ എഴുതിക്കാണിച്ചു കൊടുത്തത്......
കൂടുതല്‍ മാര്‍ക്ക് കിട്ടിയപ്പോള്‍ അത് കാണിച്ച് വല്ല്യ ആളായത്..
മാര്‍ക്ക് കുറഞ്ഞപ്പോള്‍ മുങ്ങി നടന്നത്..
കോപ്രായങ്ങള്‍ കാണിച്ച് ദേഷ്യം പിടിപ്പിച്ചത്..
അടിക്കാന്‍ വരുമ്പോള്‍ ഓടിയൊളിച്ചത്......
കുറുപ്പിന്‍റെ പറമ്പിലെ മാവിന്‍റെ മേലേ കൊമ്പിലിരുന്ന് മാങ്ങ തിന്നുമ്പോള്‍ റോഡിലൂടെ പോകുന്ന ഉപ്പയെ കണ്ട് പതുങ്ങിയിരുന്നത്...
ഉപ്പയോട് പറയാതെ നാടകം കളിക്കാന്‍ പൊയത്..
ഉപ്പ അതു വന്ന് കണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷിച്ചത്.....


എന്‍റെ ബാല്യത്തിലെ ഉപ്പയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന  മധുരിക്കുന്ന ആ ഓര്‍മ്മകളെല്ലാം തന്നെ ഞാനെന്‍റെ മോള്‍ക്ക്  നഷ്ടപ്പെടുത്തുകയാണെല്ലൊ...
ക്ഷമിക്കെന്‍റെ മോളെ...
പൊറുക്കെന്‍റെ മോളെ...
നിനക്കുകൂടി വേണ്ടിയാണിതെന്ന് പറയാന്‍ കൂടി ആവുന്നില്ലല്ലൊ എനിക്ക്...


ഇത്രയും കൂടി : എന്തിനിതൊക്കെ സഹിച്ച് ഇവിടെ തന്നെ നില്‍ക്കണത് ..നാട്ടില്‍ പൊയ്ക്കൂടെ എന്നാരെങ്കിലും ചോദിച്ചാല്‍ നിസ്സഹാതയോടെ ഒരു ചിരി മാത്രമാവും മറുപടി.... എന്‍റെ മാത്രമല്ല....എന്നെപ്പോലെയുള്ള ഒരുപാട് പേരുടെ... അതു കൊണ്ട് എല്ലാ പ്രവാസികളായ പിതാക്കളോടും മക്കള്‍ പൊറുക്കട്ടെ എന്നല്ലാതെ ഞാനെന്ത് പറയാന്‍ .....


30 comments:

  1. ഗള്‍ഫു ജീവിതംഗള്‍ഫിലുള്ള എല്ലാവര്ക്കും മടുത്തു ...നാട്ടിലുള്ളവര്‍ക്ക് അവിടം മടുത്തു ..എന്താ ചെയ്ക ?
    same story here
    www.remesharoor.blogspot.com

    ReplyDelete
  2. എന്തിനിതൊക്കെ സഹിച്ച് ഇവിടെ തന്നെ നില്‍ക്കണത് ..നാട്ടില്‍ പൊയ്ക്കൂടെ എന്നാരെങ്കിലും ചോദിച്ചാല്‍ നിസ്സഹാതയോടെ ഒരു ചിരി മാത്രമാവും മറുപടി.... എന്‍റെ മാത്രമല്ല....എന്നെപ്പോലെയുള്ള ഒരുപാട് പേരുടെ... അതു കൊണ്ട് എല്ലാ പ്രവാസികളായ പിതാക്കളോടും മക്കള്‍ പൊറുക്കട്ടെ എന്നല്ലാതെ ഞാനെന്ത് പറയാന്‍ .....

    ReplyDelete
    Replies
    1. കുട്ടികളോടൊപ്പം അല്‍പ്പം എങ്കിലും കഴിയാന്‍ നോക്കണം, അവര്‍ക്ക് വേണ്ടി ആണ്ണ്‍ കഷ്ട്ടപെടുനത്തെ എന്ന് പറഞ്ഞിട്ട് കാരിയമില്ല,അവരുടെ ഇ പ്രായ്തില്ലേ കുസൃതികള്‍, വാശികള്‍,സ്ന്ഗടഗല്‍ കാണാതെ നമ്മള്‍ ജീവിച്ചാല്‍, നമ്മുടെ വയസുകാലത്ത് അവര്‍ നോക്കണം എന്ന് പറയാന്‍ നമ്മുക്ക് അവകാശം ഉണ്ടോ?

      Delete
  3. മോളുനു വേണ്ടി അല്ലെ ഇക്ക.... ഒക്കെ ശരിയാവും...മോള് മനസിലാക്കും....:)

    ReplyDelete
  4. ഉറ്റവരെ പിരിഞ്ഞു കഴിയണ പ്രവാസികള്‍...സമീരന്‍, വിഷമം മനസ്സിലാക്കുന്നൂ...എന്തു ചെയ്യാന്‍, ജീവിത യാത്രയിലല്ലേ...സഞ്ചരിചല്ലെ മതിയാകൂ...!

    ReplyDelete
  5. പ്രവാസിയുടെ ഗൃഹാതുരതയുടെ ഓർമ്മകളാണവന്റെ ജീവൻ..
    ഈ നഷ്ടങ്ങള് സഹിച്ച് നേടിയെടുക്കുന്നതൊക്കെയും നഷ്ടങ്ങളാണെന്നറിയും വരെ... :-)

    എല്ലാം ശര്യാവുമെന്നൊരു പ്രതീക്ഷ ഈ അക്ഷരങ്ങളിൽ പകരാമെന്നല്ലതെ വേറെന്ത് പറയാൻ...

    ഒരിക്കലും ഒരു പ്രവാസി മറ്റൊരു പ്രവാസിയെ ഇങ്ങനെ കരയിക്കരുത്..
    ദിസ് ഇസ് ഫസ്റ്റ് ഏൻഡ് ലാസ്റ്റ് വാണിങ്ങ്... :-)

    ReplyDelete
  6. ഇതൊക്കെ ഒരു വലിയ നഷ്ടം തന്നെ...പക്ഷെ എന്തുചെയ്യാം....മനസ്സിലാക്കുന്നു......സസ്നേഹം

    ReplyDelete
  7. പ്രവാസികളായ നമ്മുടെ വിധി.........

    പാവങ്ങള്‍ നമ്മുടെ മക്കള്‍. നാമും.

    ReplyDelete
  8. പ്രവാസ നീരസം ഉറ്റവരും ഉടയവരും ബഹരിന്നപ്പുരം സ്വപ്നം ഇക്കരയും

    ReplyDelete
  9. ഇപ്പറഞ്ഞത് സമീരന്റെ മാത്രം കാര്യമല്ല.. നിസഹായത പേറുന്ന.. നമ്മളെപോലെ എത്രയോ പ്രവാസികളുടെ ഉൾതുടിപ്പുകളാണ്.. എനിക്കും ഇതുപോലെയൊക്കെ തന്നെയുള്ള അനുഭവങ്ങളാ.. എല്ലാം നെടുവീർപ്പുകളിലൊതുക്കി കഴിയാനല്ലെ പറ്റൂ..

    ReplyDelete
  10. ഈ രചനക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

    ReplyDelete
  11. എന്താ ചെയ്യാ...
    ബ്ലോഗ് നന്നായി എന്ന് പറയാം തല്‍ക്കാലം.
    മറ്റുള്ള പ്രശ്നങ്ങള്‍ക്കൊന്നും സൊലൂഷന്‍ എന്‍റേലില്ല :-(

    ReplyDelete
  12. അടച്ച കോണ്‍ക്രീറ്റുകൂടുകളില്‍,ഗ്രാമഭംഗികളും,നാട്ടുത്സവങ്ങളും,അമ്മൂമ്മയുടെ സ്നേഹവും.കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും എല്ലാം നഷ്ടപ്പെട്ട ബ്രോയിലര്‍ കുട്ടികളുടെ നഷ്ടങ്ങളും ഓര്‍ക്കു സമീരാ...

    എല്ലാവര്‍ക്കും നഷ്ടങ്ങളുടെ കണക്കുകള്‍ ബാക്കി..

    ജീവിതം ഇങ്ങനെയൊക്കെയാണെന്നു സമാശ്വസിയ്ക്കുക..

    ReplyDelete
  13. എന്തിനിതൊക്കെ സഹിച്ച് ഇവിടെ തന്നെ നില്‍ക്കണത് ..നാട്ടില്‍ പൊയ്ക്കൂടെ എന്നാരെങ്കിലും ചോദിച്ചാല്‍ നിസ്സഹാതയോടെ ഒരു ചിരി മാത്രമാവും മറുപടി.... എന്‍റെ മാത്രമല്ല....എന്നെപ്പോലെയുള്ള ഒരുപാട് പേരുടെ... അതു കൊണ്ട് എല്ലാ പ്രവാസികളായ പിതാക്കളോടും മക്കള്‍ പൊറുക്കട്ടെ എന്നല്ലാതെ ഞാനെന്ത് പറയാന്‍ ....

    ReplyDelete
  14. പ്രവാസിയുടെ മനസ് തുറന്നു കാട്ടി വിഷമിപ്പിക്കാതിരിക്ക്, എന്‍റെ ഉപ്പയും അനുഭവിക്കുന്നുണ്ടാകം ഇത് പോലൊരു നോവ്‌.. അതെവിടെയും എഴുതിയിടാന്‍ പോലുമാകാതെ പനിയെടുക്കുകയാകാം, ഈ മകള്‍ക്ക് വേണ്ടി..
    എഴുത്ത് നന്നായി..

    ReplyDelete
  15. ഈ ഉപ്പയുടെ വ്യഥകള്‍ ഏറ്റുവാങ്ങാന്‍ ലക്ഷം ലക്ഷം പിന്നാലെയുണ്ട്.
    എന്ത് ചെയ്യും?ഒന്ന് നേടണമെങ്കില്‍ മറ്റൊന്ന് വെടിഞ്ഞേ പറ്റൂ..

    ReplyDelete
  16. കൊള്ളാം നന്നായിപ്പറഞ്ഞൂ............ആശംസകള്‍............

    ReplyDelete
  17. പകര്‍ത്തിയാല്‍ കുറയും....
    പങ്കിട്ടാല്‍ കുറയും... നൊമ്പരങ്ങള്‍.
    ഭാവുകങ്ങള്‍.. സമീരന്

    ReplyDelete
  18. നിസ്സഹാതയോടെ ഒരു ചിരി മാത്രമാവും മറുപടി..
    പ്രവാസിയുടെ വേദന..
    എഴുതൂ ഇനിയും ധീരമായ്‌...

    ReplyDelete
  19. അതെ, ഇനിയും എഴുതൂ....

    ReplyDelete
  20. എന്തിനിതൊക്കെ സഹിച്ച് ഇവിടെ തന്നെ നില്‍ക്കണത് ..നാട്ടില്‍ പൊയ്ക്കൂടെ എന്നാരെങ്കിലും ചോദിച്ചാല്‍ നിസ്സഹാതയോടെ ഒരു ചിരി മാത്രമാവും മറുപടി...

    ReplyDelete
  21. സമീരാ.. ധീരം സമീരം - ഉചിതമായ പേര്. നല്ല ഒഴുക്കുള്ള എഴുത്ത്. തുടരുക...

    ReplyDelete
  22. ആദ്യമായാ ഇവിടെ..
    സമീരന്‍ എന്ന പേര് കണ്ടു വന്നതാ. നന്നായി..
    ഇനിയും വരാം ഇതുവഴി

    ReplyDelete
  23. അഭിനന്ദനങ്ങള്‍ ...മോള്‍ക്ക്‌ വേണ്ടി ഒരു പോസ്റ്റ്‌ അല്ലെ. പാവം കുട്ടി

    ReplyDelete
  24. ധീരസമീരേ...
    എന്തിനാ ഇതൊക്കെ സഹിച്ച് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചാല്‍...!!!

    ReplyDelete
  25. ക്ഷമിക്കെന്‍റെ മോളെ...
    പൊറുക്കെന്‍റെ മോളെ...

    ഒന്നും പറയാനില്ല.

    ReplyDelete
  26. അഭിനന്ദനങ്ങള്‍................,....... ഒപ്പം അകാകുക്കാടെ പ്രാര്‍ഥനകളും...

    ReplyDelete

Related Posts Plugin for WordPress, Blogger...