Friday, January 21, 2011

ഓര്‍മ്മകളിലെ മഴക്കാലം....!!!!



വിടെ ദുബായിയില്‍ നാലഞ്ച് ദിവസായിട്ട് കാര്‍മേഘം മൂടിക്കെട്ടി നില്‍ക്കുന്നു..
ഒരിക്കല്‍ ഒരു ചാറ്റല്‍ മഴ ഞാന്‍ നനയുകയും ചെയ്തു....
ചിലയിടങ്ങളില്‍ മഴ വെള്ളം കെട്ടിനില്‍ക്കണത് കണ്ടു..
പലരും വിളിച്ച് പറയുന്നു.. മഴ പെയ്യണ കാര്യങ്ങള്‍ ...!!
ആകെക്കൂടി വര്‍ഷക്കാലം വന്ന പ്രതീതി...!!!
പഴയ മഴക്കാല ഓര്‍മ്മകളിലേക്ക് മനസ്സ് പായുന്നു.....
ഓര്‍മ്മകള്ക്ക് എന്ത് മധുരം...!!! 
മഴയും , മാമ്പഴവും എന്‍റെ ഓര്‍മ്മകളില്‍ രണ്ടായിക്കാണാനാവില്ലല്ലൊ..


മഴ പെയ്ത പ്രഭാതങ്ങളില്‍ ആദ്യം ചെയ്യണത് എണീറ്റ ഉടനെ മാമ്പഴം പെറുക്കിയെടുക്കാന്‍ ഓടുന്നത് തന്നെ ആയിരുന്നു... ആരാദ്യം എത്തിയോ അയാള്‍ക്ക് കിട്ടും ഒരുപാടൊരുപാട്...!!

 ഏറെ നേരത്തെ എണീറ്റ് ഒരു കാത്തിരിപ്പാ നേരം ഒന്ന് വെളുത്ത് കിട്ടാന്‍ .... ഇരുട്ടില്‍ ഒന്നും കാണില്ലല്ലൊ.... അതൊരു തരം മത്സരമായിരുന്നു.. ഏറ്റവും കൂടുതല്‍ കിട്ട്യാല്‍ അന്നുമുഴുവന്‍ വീമ്പു പറയും..!!

പിന്നെയുള്ളത് മഴ വെള്ളം നിറഞ്ഞ് കടലു പോലെ ( അന്ന് അങ്ങിനെയാ തോന്നിയിരുന്നത് ഇത് കടലു പോലെയാണല്ലൊ എന്ന് .. കടല് കാണണത് പിന്നെയും ഒരു പാട് കാലം കഴിഞ്ഞായിരുന്നല്ലൊ...) കായല്‍ പാടത്ത് തിരുത്തിന്‍റെ മുകളില്‍ നിന്നും വന്നവര്‍ കെട്ടിയിട്ട് പോയ ചങ്ങാടങ്ങള്‍ ( വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയത് ) എടുത്ത് പകല്‍ മുഴുവന്‍ തുഴഞ്ഞ് കളിച്ചിരുന്നത്.. എത്ര പകലുകള്‍ ഭക്ഷണം പോലും കഴിക്കാതെ മഴ നനഞ്ഞും , ചങ്ങാടം തുഴഞ്ഞും , മീന്‍ പിടിച്ചും , നീന്താന്‍ പഠിച്ചും കായല്‍ പാടത്ത് ......!!!






ശ്ശൊ.. ഓര്‍മ്മകള്‍ ആദ്യം തുടങ്ങേണ്ടിയിരുന്നത് വീട്ടുമുറ്റത്ത് കെട്ടി നില്‍ക്കണ മഴ വെള്ളത്തില്‍ കടലാസു തോണികള്‍ ഒഴുക്കിയതായിരുന്നല്ലൊ..!!!
മഴക്കാല ഓര്‍മ്മകളിങ്ങിനെയാ..ഒരു അടുക്കും ചിട്ടയുമില്ലാതെ.. ഒരുപാടൊരുപാട്....!! മഴക്കാലാത്തെ ഏറ്റവും വലിയ വിനേദം പെരുമഴയിലെ ഫുട്ബോള്‍ കളി തന്നെയായിരുന്നു.....പിന്നെ സൈക്കിളില്‍ ചുറ്റുന്നതായി... കുറച്ച് വലുതായപ്പോഴും ആ മഴ നനയലില്‍ വല്ല്യ മാറ്റമൊന്നും ഉണ്ടായില്ലാ.. സൈക്കിളിനു പകരം ബൈക്ക് ആയി എന്നതൊഴിച്ചാല്‍ .................


പിന്നെയും......!!
വേലിപ്പടര്‍പ്പിലെ പുല്‍നാമ്പുകളിലെ മഴ വെള്ളം കണ്ണുകളിലേക്കടുപ്പിച്ച് ആ കുളിരില്‍ മതിമറന്നത്.....!!
മഴ തോര്‍ന്നപ്പോള്‍ മരം പെയ്യിപ്പിച്ച് സ്വയം നനഞ്ഞതും കൂട്ടുകാരെ നനയിച്ചതും...!!
വഴി നീളെ മഴവെള്ളം തട്ടിത്തെറിപ്പിച്ച് മഴയില്‍ നനഞ്ഞ് , ചെളിവെള്ളത്തില്‍ കുളിച്ച് സ്കൂളില്‍ ചെന്നിരുന്നത്...!!
പിന്നീടെപ്പോഴോ രത്രിമഴയോട് പ്രണയമായത്....!!
പിന്നെയും ഒരുപാടൊരുപാട് ...
പറഞ്ഞാലും പറഞ്ഞാലും തീരാത്ത മഴ വിശേഷങ്ങള്‍ ....!!
‘ഉപ്പാ ഞാനിന്ന് മഴയത്ത് കുട  ചൂടി നടന്നല്ലൊ‘ എന്ന് മോള്‍ കഴിഞ്ഞ കൊല്ലം വിളിച്ച് പറഞ്ഞത് വരെ....
ഇനി എന്നാണാവൊ ഒരു പെരുമഴ നനയാ...?
കഴിഞ്ഞ ജൂണ്‍ പത്ത് വരെയും ഒരു മഴ നനയാന്‍ കൊതിയുമായ് നാട്ടില്‍ നിന്നതാ..
ഒരു മഴ മാത്രം പെയ്തില്ല...
ഇപ്പോള്‍ എല്ലാം കാലം തെറ്റിയാണത്രേ.... വര്‍ഷവും , വേനലും , വസന്തവുമെല്ലാം....
ഇനി എന്നാണാവൊ എന്‍റെ സമയവും , പ്രകൃതിയുടെ സമയവും ഒരു പോലെ ആവാ...
എന്നാണാവൊ ഇനിയൊരു മഴ.......??







15 comments:

  1. മഴക്കുറിപ്പും ചിത്രങ്ങളും കൊള്ളാം ...

    ReplyDelete
  2. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  3. കൊള്ളാം എഴുത്ത് മുടക്കേണ്ട. ജീവിതത്തില്‍ തോറ്റ ആളാണെന്ന് ഇപ്പോഴാണ് മനസ്സിലായത്‌

    ReplyDelete
  4. സമീ ..ഇവിടെ ജബല്‍ അലിയില്‍ നല്ല മഴ ഉണ്ട് ...ഞാന്‍ കുറെ കൊണ്ടു...മനസ്സും ശരീരവും നിറഞ്ഞു......നല്ല ഓര്‍മ്മകള്‍ ...നന്നായി എഴുതി ....അടുത്ത മഴക്കാലത്ത്‌ നാട്ടില്‍ പോകണം ....

    ReplyDelete
  5. എത്ര കണ്ടാലും, കൊണ്ടാലും,കേട്ടാലും മതിവരാത്ത മഴ കാഴ്ച്ചകളും അനുഭവങ്ങളും ..നന്ദി സമീരന്‍..

    ReplyDelete
  6. മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍...

    ReplyDelete
  7. നന്നായിട്ടുണ്ട്....

    ReplyDelete
  8. മഴക്കാലം മനസ്സിന്‍റെ മാമ്പഴക്കാലം.........!!

    ReplyDelete
  9. എന്തിനെന്നെയിങ്ങനെ കരയിക്കണത്... :-(

    ReplyDelete
  10. എന്നോ ഒരിക്കല്‍ ഒരു സ്വപ്നം പോലെ മാഞ്ഞു പോയ ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായ്‌ പെയ്തിറങ്ങുന്നു......
    മൂന്നാമത്തെ ചിത്രം മനോഹരം...അതി മനോഹരം......
    എവിടെയോ കണ്ടു മറന്നതുപോലെയുണ്ട്......
    ഈ മണലാരണ്യത്തില്‍ മരവിച്ചുപ്പോയ മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്യിച്ചതിനു ഒരു പാട് നന്ദി....

    ReplyDelete
  11. നല്ലൊരു മഴക്കുറിപ്പ്........

    ReplyDelete
  12. എല്ലാവരുടെയും ഉള്ളില്‍ കാണും ഒരു മായ്ക്കാനാവാത്ത മഴച്ചിത്രം. താങ്കള്‍ അത് മനോഹരമായി വരച്ചു കാട്ടി.

    ReplyDelete
  13. നല്ല മഴ കാഴ്ചകള്‍ ....
    മനുഷ്യന്റെ എല്ലാ ഭാവങ്ങളും മഴയ്ക്കും ഉണ്ടെന്നു എപ്പഴും തോന്നാറുണ്ട് ..രൌദ്രവും ,,,സൌമ്യതയും ...പ്രേമവും ...നൊമ്പരവും ..എല്ലാം .എല്ലാം

    ..ഓരോ മഴയ്ക്കും ഓരോ വികാരങ്ങളാണ് ...എനിക്കിഷ്ടം രാത്രി മഴയാ...മഴേടെ ശബ്ദം കേട്ടിങ്ങനെ ഉറങ്ങാന്‍ ,,,കുട്ടിക്കാലത് ഞാന്‍ ഉറങ്ങുന്നത് ജനാലയുടെ അടുത്ത് കിടക്കുന്ന ബെഡ്ഡില്‍ ആയിരുന്നു ...നല്ല മഴയുള്ളപ്പോ ജനാല തുറന്നിട്ട്‌ മഴ നോക്കി കിടക്കുന്നതും ,അപ്പോള്‍ മുഖത്തേക്ക് വീഴുന്ന തൂവാന തുള്ളികളും ..
    .ഒക്കെയും ഇപ്പഴും ഇഷ്ടാണ് ...:)

    ReplyDelete
  14. മഴക്കാലം മനസ്സിന്‍റെ മാമ്പഴക്കാലം I like it. Dear Sameeran we are publishing a samskarika masika
    I would like to have your ഓര്‍മ്മകളിലെ മഴക്കാലം....!!!! in our maskika. If our editorial board accept ഓര്‍മ്മകളിലെ മഴക്കാലം....!!!! shall we publish it with your consent. and also request your short stories , poems to our masika : email.: mambashammasika@gmail.com

    ReplyDelete

Related Posts Plugin for WordPress, Blogger...