പണ്ട് നാട്ടില്‍ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു സ്ഥിരം ട്രെയിൻ യാത്രകൾ...
കാലത്തെ പാസഞ്ചറിലോ മദ്രാസ് മെയിലിലോ പട്ടാമ്പിയിൽ നിന്നും കോഴിക്കോട്ടേക്ക് , അല്ലെങ്കിൽ തൃശ്ശൂർന്ന് എറണാംകുളത്തേക്ക്....
മദ്രാസിൽ നിന്ന് ഉറങ്ങി വരുന്ന മെയിലിനെ ഉണര്ത്തുന്നത് പട്ടാമ്പി യിൽ നിന്ന് കയറുന്ന ഞങ്ങളോ കുറ്റിപ്പുറത്തുനിന്ന് കയരുന്നവരോ ഒക്കെ ആയിരിക്കും..
വാടിയ ജമന്തിപ്പൂക്കളുടെ ഗന്ധം...
വിയര്പ്പിന്റെ നാറ്റം...
താഴെ പോയ കാപ്പിയുടേയും ചായയുടേയും മണം....
ഇഡ്ലിയുടേയും സാമ്പാറിന്റെയും.....
താഴെ എങ്ങും കാപ്പിഗ്ലാസ്സുകൾ....
കടല മണികളും, തൊണ്ടുകളും...
തലേന്നത്തെ അത്താഴത്തിന്റെ അവശിഷ്ടങ്ങൾ...
ചായ ചായേ ... കാപ്പി കാപ്പീ വിളികൾ....
പുസ്തകളും പേപ്പറുകളും വില്കുന്നവർ...
ചീട്ടുകളി സംഘങ്ങൾ....
ഒട്ടിയ വയറിലോ,
രണ്ട് കല്ലുകൾ കൊണ്ടോ മരക്കഷ്ണങ്ങൾ കൊണ്ടോ താളം പിടിച്ച് ,
അല്ലെങ്കിൽ ഒരു പഴയ ഹാർമോനിയത്തിൽ വരികൾക്കൊപ്പിച്ച്
പാട്ടുപാടുന്ന യാചകർ...
" പർദേശി പർദേശി ജാനാ നഹീ ....."
എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് അപ്പോഴും ഉറങ്ങുന്നവർ ..
ഉറക്കം വിട്ടുപോകാൻ മടിച്ച കണ്ണുകളും , മുഖവുമായി ഉണർന്നിരിക്കുന്നവർ....
പാസഞ്ചറാണെങ്കിൽ ഉണർന്നാവും വരുന്നത്...
ഈറൻ മാറാത്ത മുടിയിൽ മുല്ലപ്പൂവ് .. അല്ലെങ്കിൽ തുളസിക്കതിർ
ബഹളങ്ങളൊക്കെ അപ്പോഴും പഴേത് പോലത്തന്നെ...
വാതിലിൽ തൂങ്ങിപ്പിടിച്ച് സാഹസിക യാത്രകൾ ചെയ്യുന്നവർ...
തിരൂരോക്കെ എത്തുമ്പോഴേക്കും ട്രെയിൻ നിറഞ്ഞിട്ടുണ്ടാവും...
ശ്വാസം വിടാൻ പോലും പറ്റാത്തത്ര തിരക്ക് ...
മേല പറഞ്ഞ കച്ചവടങ്ങളൊക്കെ ഈ തിരക്കുകൾക്കിടയിലും നടക്കുന്നുണ്ടാവും...
ഒരു സര്ക്കസുകാരന്റെ മെയ് വഴക്കത്തോടെ ഈ തിരക്കുകൾക്കിടയിലൂടെ നുഴഞ്ഞവർ ......!!
വൈകീട്ടുള്ള തിരിച്ചു വരവും ഇങ്ങിനൊക്കെ തന്നാവും...
ഇവിടെ ഇപ്പോൾ വൈകുന്നേരത്തെ മെട്രോ യാത്രകൾ ഓർമ്മിപ്പിച്ചതാണിതൊക്കെ...
അതേ തിരക്ക്...
ശ്വാസം വിടാൻ പോലും പറ്റാത്തത്ര..!!
പക്ഷേ കലാവസ്ഥ തികച്ചും വിഭിന്നമാണ് കേട്ടോ...
ചായ ചായേ..... കാപ്പി കാപ്പീ .. വിളികളില്ല...
മറ്റു കച്ചവടങ്ങളും...
നല്ല പെര്ഫ്യൂമിന്റെ മണമുണ്ടാവാം മിക്കവാറും...
ഇടയ്ക്കിടെ മെട്രോയുടെ അറിയിപ്പുകൾ...
ഒരോ സ്റ്റേഷനെത്തുമ്പോഴും ഇറങ്ങാനുള്ളവരുടെയും കയറാനുള്ളവരുടേയും തിരക്കുകൾ...
സെപ്റ്റിക്കാാവോന്ന് പേടിച്ച് കമ്പിയേലോ മറ്റോ പിടിക്കാതിരിക്കണ്ടാ..
ഡ്രെസ്സിൽ അഴുക്കാവോന്ന് പേടിച്ച് എവിടെം ചാരാതെ നിൽക്കേം വേണ്ട...
പക്ഷേ എന്നാലും........
തലേന്ന് കണ്ട സിനിമയുടെ റിവ്യൂ കേള്ക്കാത്ത..
മോഹൻ ലാലിനേം മമ്മുട്ടിയേയും പറഞ്ഞ തല്ല് കൂടാത്ത...
ഒടുക്കം തല്ലിന്റെ വക്കത്ത് വരെ എത്തുന്ന രാഷ്ട്രീയ വാദപ്രദിവാാദങ്ങൾ ഇല്ലാത്ത...
ഓഫീസിലെ ടൈപ്പിസ്റ്റിനെ കുറിച്ചുള്ള കുന്നാമയ്കൾ കേള്ക്കാത്ത..
കൂടെയുള്ള കോളേജ് കുമാരന്റെ പ്രണയ കഥകൾ കേക്കാത്ത...
ട്രാജഡിയോ കോമഡിയോ ആയ സർവീസ് സ്റ്റോറികൾ കേള്ക്കാത്ത...
ആഡംഭരങ്ങളുടെ ഈ മെട്രോയേക്കാാൾ എനിക്ക് പ്രിയം തുരുമ്പു പിടിച്ച , അഴുക്കു നിറഞ്ഞ ആ പഴയ പാസഞ്ചറുകൾ തന്നെ.....
പോയ കലാത്തോടുള്ള അടങ്ങാത്ത അഭിനിവേശമൊന്നുമല്ല അതിനു കാരണം
സോഷ്യൽ നെറ്റ് വർക്കുകൾ ഒന്നുമില്ലാത്തൊരു കാലത്തെ എഫ് ബിയോ ഓർക്കുട്ടോ ഒക്കെയായിരുന്നു എനിക്കാ ട്രെയിനുകൾ....
ഒരു നേരത്തെ ചീട്ട് കളികൊണ്ടോ , സംവാദങ്ങൾ കൊണ്ടോ , ഇരിക്കാൻ ഞാനൊന്ന് അഡ്ജസ്റ്റ് ചെയ്തത് കൊണ്ടോ മാത്രം രൂപപ്പെട്ട എത്ര എത്ര സൗഹൃദങ്ങൾ..!!
കയറാൻ നേരം പുഞ്ചിരി എന്നൊരു ലൈക്ക്..
ഹാ എന്തുണ്ടിഷ്ടാ/ എവിടിഷ്ടാ എന്നൊക്കെ ഒരു കമന്റ്...
ടാ എസ് റ്റു വിൽ / അഞ്ചാമത്തെ കംപാര്ട്ട്മീന്റിൽ സുധീറും കൂട്ടരും ഇരിക്കുന്നുണ്ട് എന്നൊരു ഷെയർ....
ആയതു കൊണ്ട് എന്റെ പ്രിയപ്പെട്ട ആ പഴയ കാല ട്രെയിൻ കൂട്ടുകാരേ.....
ഈ 'മെട്രോ' കാലത്ത്....
പുതിയ സൗഹൃദങ്ങളുടെ ഈ സുവർണ്ണ കാലത്തും നിങ്ങളെ ഞാൻ ഒരു പാട് മിസ്സുന്നുണ്ട് ...

( എഫ് ബിയിലെ ഒരു പോസ്റ്റ് നഷ്ടപ്പെടാതിരിക്കാനായി ഇവിടെ സൂക്ഷിക്കുന്നു.)
കോളേജിലേക്ക് പോകുമ്പോ മെയിലിലും, ലോക്കലിലും യാത്ര ചെയ്തിരുന്നത് മറക്കാന്‍ പറ്റില്ല... ഒരിക്കല്‍ ഉറങ്ങി പോയതു കാരണം പട്ടാമ്പിയില്‍ ഇറങ്ങാന്‍ പറ്റാതെ ഷൊര്‍ണൂരില്‍ ഇറങ്ങിയത്.... അങ്ങിനെയെന്തെല്ലാം ഓര്‍മ്മകള്‍...സമീ
ReplyDeleteപഴയതെല്ലാം ഓര്‍മ്മകളാകാന്‍ കാത്തുനില്‍ക്കുന്നു.
ReplyDeleteതീവണ്ടിയോർമ്മകളെ നല്ല ഭാഷയിൽ മനോഹരമായി താലോലിച്ചല്ലോ....
ReplyDeleteമെട്രോര്‍മ്മകള്‍
ReplyDeleteമെട്രോ ഓർമ്മകൾ നന്നായിരിക്കുന്നു..പക്ഷേ ഏട്ടാ ഒരു സംശയം ..നമ്മുടെ നാട്ടിലെ പാസഞ്ചറിലെയൊക്കെ ആ കാഴ്ച ഇപ്പോഴുണ്ടോ? ഞാനൊരു പാസഞ്ചർ യാത്രക്കാരിയാണേ :)
ReplyDeleteമെട്രോയോര്‍മ്മകള്‍ .. കൊള്ളാം..
ReplyDelete( എഫ് ബിയിലെ ഒരു പോസ്റ്റ് നഷ്ടപ്പെടാതിരിക്കാനായി ഇവിടെ സൂക്ഷിക്കുന്നു.)
ഈ അവസാനവാചകം ശ്ശി ബോധിച്ചു,, ട്ടോ..
എല്ലാവരും പറയാതെ ചെയ്യുന്ന കാര്യം
സാമി പറഞ്ഞിട്ട് ചെയ്തു.. ഹി,, ഹി..
അഭിവാദ്യങ്ങള്‍..!!
അകലെ ഇരുന്ന് ഓർക്കുന്ന സുഖൊന്നും അടുത്തിരുന്ന് അനുഭവിക്കുമ്പൊ കിട്ടൂല മോനെ കിട്ടൂല ;)
ReplyDeleteഒരു നേരത്തെ ചീട്ട് കളികൊണ്ടോ , സംവാദങ്ങൾ കൊണ്ടോ ,
ReplyDeleteഇരിക്കാൻ ഞാനൊന്ന് അഡ്ജസ്റ്റ് ചെയ്തത് കൊണ്ടോ മാത്രം
രൂപപ്പെട്ട എത്ര എത്ര സൗഹൃദങ്ങൾ..!!
കയറാൻ നേരം പുഞ്ചിരി എന്നൊരു ലൈക്ക്..
എത്രയോ നല്ല ഓർമ്മകൾ!!!!
ReplyDelete