എന്റെ വിദ്യാലയത്തിന് സുവര്‍ണ്ണ ജൂബിലി...!!!
അഞ്ചു മുതല്‍ പത്ത് വരെ പഠിച്ച ഒരു സ്കൂള്‍ മാത്രമല്ല എനിക്ക് വട്ടേനാട് ഹൈസ്കൂള്‍...
എല്ലാ കൂറ്റനാട്ടുകാരേയും പോലെ എന്റെയും ജീവിതത്തിന്റെ ഭാഗമായിരുന്നു ആ വിദ്യാലയം..!!
ഓര്‍ക്കാന്‍ എത്രമാത്രം ജീവിതാനുഭവങ്ങള്‍..!!!
അക്ഷരങ്ങളോടും , അറിവുകളോടും ഒപ്പം കളിയും , കലയും പഠിപ്പിച്ച എന്റെ സര്‍വ്വകലാശാല..!!
ചുറ്റുവട്ടത്തെ ഏതു സ്കൂളിനേയും പിന്നിലാക്കുന്ന ഉയര്‍ന്ന നിലവാരം..
ഇതൊരു സര്‍ക്കാര്‍ സ്കൂളോ എന്ന് ആരും അത്ഭുതം കൂറുന്ന സാഹചര്യങ്ങള്‍ ...!!
അര്‍പ്പണ ബോധമുള്ള അദ്ധ്യാപകര്‍....!!
ഓര്‍ക്കാന്‍ പിന്നെയും മധുരമുള്ള ഒരുപാട്......!!
ഓരോ ഇടവേളകളിലും ആശാന്റെ കടയിലേക്കുള്ള ഓട്ടം..!!!
മൊയ്തുണ്ണി വില്ക്കാന് കൊണ്ട് വരുന്ന ചെമ്പക്കപ്പൂക്കളുടെ സൌരഭ്യം...!!!
ക്ലാസ്സില്‍ നിന്നും മുങ്ങി കായല്‍ പാടത്ത് പോയി പൊട്ടിച്ച് കൊണ്ടുവരുന്ന ആമ്പല്‍ പൂക്കളുടെ സൌന്ദര്യം..!!
കയ്യെത്തും ഉയരത്തില്‍ ഒന്നും കൊമ്പും ചില്ലയുമില്ലാത്ത നെല്ലിമരത്തില്‍ ഏന്തി വലിഞ്ഞ് കയറിയാല്‍ കിട്ടുന്ന കയ്ക്കുന്ന , പിന്നെ മധുരിക്കുന്ന നെല്ലിക്കകള്‍ ..!!
പന്ത് കളിക്കുമ്പോള്‍ പൊട്ടിച്ച ഓടുകള്‍...!!
തങ്കപ്പന് മാഷിന്റെ ചൂരല്‍ ചുഴറ്റിയുള്ള നടത്തം..!!!
നാടകോത്സവങ്ങള്‍..!!
നാടക പരിശീലനങ്ങള്‍..!!
വിളിച്ച മുദ്രാവാക്യങ്ങള്‍ , സമരങ്ങള്‍..!!!
പ്രണയത്തിന് കണ്ണും ,കാതും ,പ്രായവും ഒന്നുമില്ലെന്ന് അന്നേ പഠിപ്പിച്ച കൂട്ടുകാരനും , കൂട്ടുകാരിയും..!!
പഠിത്തം ഒക്കെ അവസാനിച്ചിട്ടും എത്ര കാലം അവിടം വിട്ട് പോരാനാവാതെ......
നാടകം പഠിച്ചും , കളിച്ചും , പഠിപ്പിച്ചും.....
എത്ര സായാഹ്നങ്ങള്‍ വായനമൂലയിലെ മരത്തണലില്‍...!!!!
എത്ര രാത്രികളിലാണ് ആ മുറ്റത്ത് നിലാവില് മുങ്ങി കൂട്ടുകാരോടൊത്ത് സ്വപ്നങ്ങള്‍ പങ്ക് വെച്ച് കിടന്നത്..?
എന്റെ പ്രിയ അദ്ധ്യാപകര്‍.....!!!!
കണക്ക് പഠിപ്പിച്ച മാധവന് മാഷ്...!!
നാടകവും, രാഷ്ട്രീയവും പഠിപ്പിച്ച ഗോപാലന് മാഷ്...!!
പറഞ്ഞാല്‍ തീരാതത്ര ഓര്‍മ്മകളും , ഭാഗ്യങ്ങളും .....
ഒരിക്കലും തീരാത്ത വേദനയായി അകാലത്തില്‍ പൊലിഞ്ഞ ശംസുദ്ധീന്‍ എന്ന എന്റെ പ്രിയ കൂട്ടുകാരനും.....
ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് ഓര്‍മ്മകളില്‍ നനഞ്ഞ് ഒത്തു കൂടാന്‍ ഈ ആഘോഷങ്ങള്‍ അവസരമൊരുക്കട്ടെ...!!
ഞങ്ങള്‍ കൂറ്റനാട്ടുകാര്‍ ഞങ്ങളുടെ പ്രിയ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു..
എന്റെ സ്കൂള്‍ അനുഭവങ്ങളിലൂടെ...
ഒ.എന്‍.വി പാടിയതുപോലെ, ഒരു വട്ടം കൂടിയാ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റെത്തെത്തുവാന് മോഹം.. പഠനകാലം വെരി നൊസ്റ്റാള്‍ജിക്ക്, കാലമെത്രകഴിഞ്ഞാലും അതെന്നും നമ്മെ പിറകിലോട്ട് മാടിവിളിച്ചുകൊണ്ടേയിരിയ്ക്കും. സൌഹൃദത്തിന്റെ ആഴപ്പരപ്പ് കോളേജിനേക്കാള്‍ ഒരു പക്ഷെ സ്കൂളില്‍ നിന്ന് കിട്ടിയ സൌഹൃദത്തിനായിരിയ്ക്കും..
എല്ലാ വരികളും അവസാനിയ്ക്കുന്നിടത്തുള്ള ആശ്ചര്യചിഹ്നം ആരില്‍ നിന്നെങ്കിലും കടമെടുത്തതാണോ? ;)
സമീരം ധീരമായി തന്നെ നയിച്കോളൂ; അല്ലെങ്കില്‍ വേണ്ട... സ്വാമിന്, ധീരമായി തന്നെ നയിച്ചോളൂ.. ഇപ്രാവശ്യത്തെ പെരുന്നാള്‍ ലീവിന് സുവര്‍ണ്ണ ജൂബിലിയ്ക്ക് കൂടാന്‍ പറ്റുമോ, പറ്റുമെങ്കില്‍ ഒരു നാടകം കൂടി കളിച്ചിട്ട് വന്നാല്‍ മതീട്ടാ..
സ്കൂള്‍ ഓര്‍മ്മകള്‍ മിക്കവാറും എല്ലാര്ക്കും ഒരു പോലെ ആയിരിക്കും... എല്ലാര്ക്കും കാണും ഓര്‍ക്കാന്‍ നെല്ലി മരവും, പെട്ടികടയിലുള്ള ഭരണികളും, മാഷിന്റെ കയ്യിലെ ചൂരലും..എല്ലാം.., ഇതൊക്കെ ഇനി ഓര്‍ക്കാനല്ലേ കഴിയൂ എന്നോര്ക്കുംബോഴാനു സങ്കടം...
പ്രിയപ്പെട്ട സമീരന്, വിദ്യാലയ ഓര്‍മ്മകള്‍ വളരെ നന്നായി എഴുതി,കേട്ടോ.സുഹൃത്തിന്റെ ഓര്‍മ്മകള്‍ എന്നെയും പഴയ സര്‍ക്കാര്‍ സ്കൂള്‍ മുറ്റത്തേക്ക് കൊണ്ടുപോയി! ആ കാര്‍ മാത്രം ചിത്രത്തിന് മിസ്മാച് ആയി! എന്തെ,ഇപ്പോള്‍ ഒന്നും എഴുതാത്തത്?എഴുതാന്‍ കഴിയുക എന്നത് ഈശ്വര കടാക്ഷമാണ്! അവഗണിക്കരുത്! ആശംസകള്‍! സസ്നേഹം, അനു
ഓര്‍മ്മകള്‍ വാക്കുകളായ് നിറഞ്ഞു തുളുമ്പിയല്ലോ സമീരന്..
ReplyDeleteപറഞ്ഞാലും പങ്കുവെച്ചാലും തീരാത്തത്രേം അനുഭവങ്ങള്‍ സമ്മാനിയ്ക്കും വിദ്യാലയ ജീവിതം..ഓര്‍ക്കാന്‍ പിന്നെയും മധുരമുള്ള ഒരുപാട്....
നന്ദി സമീരന്...ആശംസകള്‍.
സ്കൂള്‍ കാലം എന്നും വേറിട്ട ഓര്‍മ്മ തന്നെ ......സസ്നേഹം
ReplyDeleteഞാനും വട്ടേനാട് സ്കൂളില്‍ നാടകം കളിച്ചിട്ടുണ്ട് ബ്ലോക്ക് ഗ്രാമ്മോല്സവത്തിനു ..
ReplyDeleteപിന്നെ അവിടത്തെ ഗ്രൗണ്ടില്‍ ഫുട്ബോളും....
ഓർമ്മകൾക്കെന്തു സുഗന്ധം..
ReplyDeleteഎൻ ആത്മാവിൻ നഷ്ടസുഗന്ധം...
നല്ല ഓർമ്മകളേട്ടാ....നന്നായി പറഞ്ഞു
ഒ.എന്‍.വി പാടിയതുപോലെ, ഒരു വട്ടം കൂടിയാ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റെത്തെത്തുവാന് മോഹം.. പഠനകാലം വെരി നൊസ്റ്റാള്‍ജിക്ക്, കാലമെത്രകഴിഞ്ഞാലും അതെന്നും നമ്മെ പിറകിലോട്ട് മാടിവിളിച്ചുകൊണ്ടേയിരിയ്ക്കും. സൌഹൃദത്തിന്റെ ആഴപ്പരപ്പ് കോളേജിനേക്കാള്‍ ഒരു പക്ഷെ സ്കൂളില്‍ നിന്ന് കിട്ടിയ സൌഹൃദത്തിനായിരിയ്ക്കും..
ReplyDeleteഎല്ലാ വരികളും അവസാനിയ്ക്കുന്നിടത്തുള്ള ആശ്ചര്യചിഹ്നം ആരില്‍ നിന്നെങ്കിലും കടമെടുത്തതാണോ? ;)
സമീരം ധീരമായി തന്നെ നയിച്കോളൂ; അല്ലെങ്കില്‍ വേണ്ട...
സ്വാമിന്, ധീരമായി തന്നെ നയിച്ചോളൂ.. ഇപ്രാവശ്യത്തെ പെരുന്നാള്‍ ലീവിന് സുവര്‍ണ്ണ ജൂബിലിയ്ക്ക് കൂടാന്‍ പറ്റുമോ, പറ്റുമെങ്കില്‍ ഒരു നാടകം കൂടി കളിച്ചിട്ട് വന്നാല്‍ മതീട്ടാ..
സ്കൂള്‍ ഓര്‍മ്മകള്‍ മിക്കവാറും എല്ലാര്ക്കും ഒരു പോലെ ആയിരിക്കും... എല്ലാര്ക്കും കാണും ഓര്‍ക്കാന്‍ നെല്ലി മരവും, പെട്ടികടയിലുള്ള ഭരണികളും, മാഷിന്റെ കയ്യിലെ ചൂരലും..എല്ലാം..,
ReplyDeleteഇതൊക്കെ ഇനി ഓര്‍ക്കാനല്ലേ കഴിയൂ എന്നോര്ക്കുംബോഴാനു സങ്കടം...
ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോയ സുഹൃത്തിന് ആശംസകള്‍...
പ്രിയപ്പെട്ട സമീരന്,
ReplyDeleteവിദ്യാലയ ഓര്‍മ്മകള്‍ വളരെ നന്നായി എഴുതി,കേട്ടോ.സുഹൃത്തിന്റെ ഓര്‍മ്മകള്‍ എന്നെയും പഴയ സര്‍ക്കാര്‍ സ്കൂള്‍ മുറ്റത്തേക്ക് കൊണ്ടുപോയി!
ആ കാര്‍ മാത്രം ചിത്രത്തിന് മിസ്മാച് ആയി!
എന്തെ,ഇപ്പോള്‍ ഒന്നും എഴുതാത്തത്?എഴുതാന്‍ കഴിയുക എന്നത് ഈശ്വര കടാക്ഷമാണ്! അവഗണിക്കരുത്! ആശംസകള്‍!
സസ്നേഹം,
അനു
ഓര്‍മ്മകളിലെ സ്കൂള്‍ എന്നും മനോഹരമായ ഒരു ചിത്രം തന്നെയാണല്ലേ.. സുവര്‍ണ്ണ ജൂബില്ക്ക് എല്ലാവിധ ആശംസകളും..
ReplyDelete:)
ReplyDeleteനന്നായിരിക്കുന്നു സ്കൂള്‍ ഓര്‍മ്മകള്‍. ,...ആശംസകളോടെ..
ReplyDeleteസ്കൂള്‍ എന്നും എല്ലാവര്ക്കും മധുരുള്ള ഓര്‍മയായിരിക്കും.. നന്നായി..
ReplyDeleteശെരിയാ...ഒരിക്കൽക്കൂടി പോയിരിക്കാൻ തോന്നും പഴയ കൂട്ടുകാരും അധ്യാപകരുമൊക്കെയായി
ReplyDeleteവീണ്ടും ആ കാലത്തിലേക്ക് ഒരു മടക്കം..നന്നായിട്ടുണ്ട്ട്ടോ
ReplyDeleteഇപ്പോളും വിദ്യാര്‍ഥി ആയതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നണില്ല .. കുറച്ചു കഴിയട്ടെ എന്നിട്ട് ഞാനും പറയാം ..
ReplyDeleteകുറിപ്പ് നന്നായി......
ReplyDeleteഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റതെതുവാൻ മോഹം !!
ReplyDeleteശരിയാ.... പഴയ ഓർമ്മയിലോക്ക് വിണ്ടും മനസ് പോയി' തിരികെ കിട്ടില്ലന്നറിയാം എട്ടും തിരുമുറ്റത്ത് യെത്തുവാൻ മോഹം
ReplyDelete