ഞങ്ങള്‍ കുറച്ച് കൂട്ടുകാര്‍ പതിവ് ഫെയ്സ്ബുക്ക് ചര്‍ച്ചകള്‍ക്ക് ഒത്തു കൂടുന്നു. അന്ന് കാലത്ത് കൂറ്റനാട് - തൃത്താല റോഡരികില്‍ കനത്തമഴയെ തുടര്‍ന്ന് കടപുഴകി വീണ ആല്‍മരത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ഡോക്ടര്‍ കൃഷ്ണദാസ് പോസ്റ്റിയ ആല്‍മരത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ ഡോക്ടറുടെ സുഹൃത്തായ ദിനക് “ ഈ ആലമരം റീപ്ലാന്റ് ചെയ്യുന്നതിനേ കുറിച്ച് ആലോചിച്ച് കൂടെ..? “ എന്ന് ചോദിക്കുന്നിടത്ത് നിന്നാണ് അങ്ങിനെ ഒരു ചിന്ത ഞങ്ങളില്‍ ഉണ്ടാകുന്നത്. റീപ്ലാന്റ് നടക്കുന്ന സംഭവാണേല്‍ നമുക്ക് അങ്ങിനെ ചെയ്യാം എന്നായി ഞങ്ങളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ “തൃത്താലപ്പെരുമ”. പിന്നെ ഒക്കെയും വളരെ വേഗത്തിലായിരുന്നു. വനം വകുപ്പിനേയും , കൃഷി വകുപ്പിനേയും വിളിച്ച് സാങ്കേതിക വശങ്ങള് അന്വേഷിക്കുന്നു. റഫീഖും , സുധീറും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മരം മുറിച്ച് മാറ്റാനുള്ള ലേലം വിളി തുടങ്ങിയിരുന്നു. എം എല്‍ എ യേയും , പഞ്ചായത്ത് അധികൃതരേയും വിളിച്ച് മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ തടയാന്‍ വേണ്ടത് ചെയ്തിട്ട് പിന്നെയു ചര്‍ച്ചകളിലേക്ക് . ഉച്ചയാവുമ്പോഴേക്കും മരം റീപ്ലാന്റ് ചെയ്യുന്നതിന്റെ ആവേശത്തിലേക്ക് കോടനാട്- പുല്ലാനിക്കാവ് സ്വദേശികള്‍ എത്തിച്ചേരുന്നു. നാട്ടിലെ പ്രധാന ക്ല്ബ്ബായാ സെഞ്ചുറി പ്രവര്‍ത്തകരും , മറ്റ് നാട്ടുകാരും എല്ലാ പിന്തുണയും അറിയിക്കുന്നു. ഇതിനകം ‘തൃത്താലപ്പെരുമ’ പ്രവര്‍ത്തകര്‍ വനം വകുപ്പില്‍ നിന്നും ശാസ്ത്രഞ്ജര്‍ വരുന്നത് ഉറപ്പിച്ചിരുന്നു.
![]() |
ഡോ,കൃഷണദാസ് , ദിനക് , റഫീഖ് , സുധീര്‍ |
![]() |
വി.ടി. ബല്‍റാം എം എല്‍ എയും സെഞ്ചുറി പ്രവര്‍ത്തകരും |
![]() |
ഒരും പെരുമഴയ്ക്കും തകര്‍ക്കാനാവില്ല ഈ ആവേശം. |
ഒരുപാട് പേരോട് കടപ്പാടുണ്ട്. അഭിനന്ദിച്ച് ,നന്ദി പറഞ്ഞ് ഈ സദുദ്ധ്യമത്തെ ചെറുതാക്കി കാണിക്കുന്നില്ല.. ചര്‍ച്ച തുടങ്ങി , ഒക്കെയും കഴിയുന്നത് വരെ ഓടി നടന്ന “തൃത്താലപ്പെരുമ”യിലെ കൂട്ടുകാരോട് , പെരുമഴയിലും തോരാത്ത ആവേശത്തില്‍ അദ്ധ്വാനിച്ച സെഞ്ചുറി ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് , ജെ സി ബി ക്കാരോട് , ചില്ലകളും മറ്റും വെട്ടിമാറ്റാന്‍ വന്ന അനിലേട്ടനോട് , ആദ്യാവസാനം എല്ലാ ആവേശവും , പിന്തുണയും നല്കി കൂടെ നിന്ന എം എല്‍ എ വി.ടി.ബല്‍റാമിനോട് ,ഡോക്ടര്‍ സജ്ജീവിനോട് , മറ്റ് കെ എഫ് ആര് ഐ യിലെ വിദഗ്ദരോട് , നാട്ടുകാരോട് , പിന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു പിന്തുണ അറിയിച്ച, ഇതിലേക്കാവശ്യമായ ഫണ്ട് അയച്ച് തന്ന “തൃത്താലപ്പെരുമ” പ്രവര്‍ത്തകരോട്..
എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹം, സന്തോഷം.....
![]() | ||||||
ഉയര്ത്തെഴുനേല്പ്. |
![]() | ||
പുനര്ജന്മം. |
പ്രകൃതിയ പരമാവധി നശിപ്പിച്ച് മാത്രമേ വികസനം സാദ്ധ്യമാകൂ എന്ന് ശഠിക്കുന്ന അധികാരികളുള്ള ഒരു നാട്ടില്‍ ഇതൊരു വലിയ സന്ദേശമാവട്ടെ.. കേരള ചരിത്രത്തില്‍ അപൂരവ്വമായി മാത്രം നടന്ന ഈ നല്ല കാര്യത്തിന് ഒരുപാട് തുടര്‍ച്ചകളുണ്ടാവട്ടെ..
ഇനിയും ഒരുപാട് തലമുറകള്‍ക്ക് തണലേകി ആ ആല്‍മരം ജീവിക്കട്ടെ..
വയസ്സായതും , പഴകിയതും ഒക്കെ ഉപേക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഡിസ്പോസിബിള്‍ കാലത്ത് ഇത് മറിച്ചൊരു ചിന്തയ്ക്ക് കൂടി പ്രചോദനമായാല്‍ ഞങ്ങള്‍ സന്തുഷ്ടരാണ്...
nanma!
ReplyDeleteGood documentary..hats of u
ReplyDeleteഇന്നലെ തൃത്താലപ്പെരുമയില് കണ്ടിരുന്നു.
ReplyDeleteഈ സംരംഭം അഭിനന്ദനീയം ....
Good attempt...kandu padikatte ellarum...aashamsakal..
ReplyDeleteനന്നായി ..ഇനിയും ഒരുപാട് തലമുറകള്‍ക്ക് തണലേകി ആ ആല്‍മരം ജീവിക്കട്ടെ..
ReplyDeleteഇങ്ങനത്തെ നല്ല ചിന്തകളും പ്രവര്‍ത്തികളും ഇനിയുമിനിയും ഉണ്ടാവട്ടെ - അവ ആല്‍മരം പോലെ സമൂഹത്തില്‍ വേരൂന്നട്ടെ - ഒരു പേമാരിക്കും കാറ്റിനും കടപുഴക്കാന്‍ കഴിയാത്തവണ്ണം!
ReplyDeleteആശംസകള്‍ ...
asamsakal
ReplyDeleteനന്മകള് മരിക്കാതിരിക്കട്ടെ ...
ReplyDeleteനന്നായി ..ആശംസകള്‍ ..
ReplyDeleteഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയില്‍ നിന്നും രൂപം കൊണ്ടത് പ്രകൃതിസംരക്ഷണത്തിന്റെ മഹത്തായ സന്ദേശം. മനുഷ്യന് ജീവാമൃതം പകരുന്ന വൃക്ഷലതാദികളെ നിഷ്കരുണം കശാപ്പു ചെയ്യുന്ന നമ്മുടെ കാലത്തിനു നിങ്ങളുടെ കൂട്ടായ്മ നല്‍കിയത് നല്ലൊരു പാഠമാണ്.... ഇനിയും ഇനിയും സദ്പ്രവര്ത്തികളിലൂടെ ഈ കൂട്ടായ്മ ആകാശത്തോളം വളരട്ടെ......
ReplyDeletegreat....
ReplyDeleteമരിച്ചു ചിന്തിക്കുന്നവരെ നിങ്ങള്‍ക്ക് നമോവാകം
ReplyDeleteമരിക്കാത്ത ഈ മനസുകൾക്ക് അഭിനന്ദനങ്ങൾ....
ReplyDeleteGood Work
ReplyDeleteഒരു മോക്ഷ ലബ്ദ്ധി പോലെ അനുഭവപ്പെടുന്നു..
ReplyDeleteനല്ല മനസ്സുകൾക്ക് പ്രണാമം..!
ആവേശം നൽകുന്നൊരു വാർത്ത ആണിത് .
ReplyDeleteനിങ്ങളോട് , നിങ്ങളുടെ കൂട്ടായ്മയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു സമീ . നിങ്ങൾ പുനർജ്ജന്മം നല്‍കിയത് ഒരു മരത്തിന് മാത്രമല്ലല്ലോ .
ഈ കമന്റ് ആ മരത്തിന്റെ അതിജീവനത്തിനുള്ള ഒരിത്തിരി ജലമായി മാറിയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു .
സുമനസ്സുകള്‍ക്ക് പ്രണാമം. കൂട്ടായ്മയുടെ വിജയം.. പറയാന്‍, അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുന്നു....
ReplyDeleteഅഭിനന്ദനങ്ങള്‍........,അഭിനന്ദനങ്ങള്‍........,അഭിനന്ദനങ്ങള്‍........
ReplyDeleteഇത് കൂട്ടായ്മയുടെ വിജയമാണ് .ഒരാളെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യവുമല്ല .പക്ഷെ പലപ്പോഴും നന്മയുടെ വിത്തുകൾ മുളക്കുന്നത് ഒരാളിൽ നിന്നാവും .ഇവിടെ ദിനക് എന്നയാളിൽ നിന്നും മുളപൊട്ടിയ ആശയം ഐക്യബോധത്തിന്റെ മൂശയിൽ വാർത്തെടുത്തത് ഒരു പ്രകാശമാണ്, പിന്നാലെ വരുന്നവർക്ക് വഴികാട്ടിയാകുന്ന പ്രകാശം..ഇനിയും നിങ്ങളിൽ നന്മകൾ നിന്നും പ്രതീക്ഷിക്കുന്നു....എല്ലാവിധ ആശംസകളും .
ReplyDeleteവണ്ടര്ഫുള് എക്സ്പീരിയന്‍സ്!! വായിച്ചു കോരിത്തരിച്ചു പോയി.
ReplyDeleteഇതുപോലെ എന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍ പിന്നെ എന്ത് കൂട്ടായ്മ? ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
എന്തൊരു സന്തോഷം
ReplyDeleteഈ കാര്യം വായിയ്ക്കുമ്പോള്‍
അപ്പോള്‍ നിങ്ങളുടെ സന്തോഷത്തെപ്പറ്റി ഊഹിയ്ക്കാനാവും.
Really great.
ReplyDeleteസന്തോഷം തോന്നുന്നു..
ReplyDeleteഒരു വലിയ മാതൃകയാണ് വീണ്ടുമുയർത്തി വേരുപ്പിടിപ്പിച്ചത്..
'തൃത്താലപ്പെരുമ' ഇനിയും ഏറെ പെരുമ കേൾക്കട്ടെ..
ഹൊ താങ്കളെ നേരിൽ കണ്ടാൽ ഒരു കൈ തരാമായിരുന്നു
ReplyDeleteസല്യൂട്ട്
നന്മ മരത്തിനു ഉയര്‍ത്തെഴുന്നേറ്റെ തീരൂ....അത് ചരിത്രം
ReplyDeleteസന്തോഷം നല്കിയ വാര്‍ത്ത
ReplyDeleteഅങ്ങിനെ തൃത്താലപ്പെരുമ ആ മുത്തശ്ശി ആൽമരത്തിന് മൃതസഞ്ജീവനിയായി..!
ReplyDeleteവർഷങ്ങൾക്ക് മുന്നെ ഇത് പോലെ ഒരു മുത്തശ്ശി ആൽമരം കേച്ചേരി നീലങ്കാവിലും ഒരു പെരുമഴക്കാലത്ത് മണ്ണടിഞ്ഞിരുന്നു.. ഇത് ഒരു നാടിന്റെ, ഒരു കൂട്ടായ്മയുടെ വിജയം തന്നെയാണ്..
Wow! Great!
ReplyDeleteതൃത്താലക്കാര്ക്കെല്ലാം ഒരായിരം ചുടുചുംബനങ്ങള്‍! ഇതെത്ര ആവേശജനകമായ, സന്തോഷപ്രദമായ വാര്‍ത്തയാണ്... ഈപ്പറഞ്ഞതുപോലെ അഭിനന്ദിച്ച് അതിന്റെ ശ്രേഷ്ഠത കുറയ്ക്കാനില്ല. എല്ലാവരിലേയ്ക്കും എല്ലാ മനുഷ്യരിലേക്കും അധികാരികളിലേക്കും ഈ മണ്ണിന്റെ മനസ് എത്തട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു!
Feel very glad to see this post .. Good..
ReplyDeleteഒരുപാട് സന്തോഷം തോന്നുന്നു ഈ വാര്‍ത്ത കണ്ടിട്ട്. പ്രതീക്ഷയും.
ReplyDeleteനിറഞ്ഞ സന്തോഷം!
ReplyDeleteനന്മയുടെ തണൽമരങ്ങൾ നാടുതോറും, മനസ്സുതോറും ഉയിർക്കട്ടെ!
ഈ ആവേശ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിലല്ലൊ എന്ന ദു:ഖമുണ്ട്.. ഈ നന്മ കണ്ടിട്ട് ഒരുപാട് ബഹുമാനവും ആദരവും തോന്നുന്നു ഈ നാട്ടുകാരോട്.. ഒപ്പം നന്ദിയും..
ReplyDeleteസമീരാ ,,,, ഈ പോസ്റ്റിനു ഞാന്‍ ഇട്ട കമന്റ് എവിടെ??
ReplyDeleteസ്പാമില്‍ നോക്കൂ .. ആഡ് ചെയ്യൂ ...
അയ്യോ.. അങ്ങിനൊക്കെ സംഭവം ണ്ട് ന്ന് ഇപ്പഴാ അറിയണത് ( ഈ പോളിടെക്നിക്കൊന്നും പഠിക്കാത്തതിന്റെ പ്രശ്നങ്ങള്‍.. )
Deleteചേര്‍ത്തിട്ടുണ്ട് ട്ടൊ..
ഒരുപാട് പേരുടെ സ്നേഹമല്ലേ അപ്പൊ അത് വീണ്ടും തളിർത്ത് കിളിക്കും.. ഞാനിത് ഫേസിൽ കണ്ടിരുന്നു
ReplyDeleteഅഭിവാദ്യങ്ങൾ !!
ReplyDeleteഞാനുണ്ടാരുനെങ്കില് ഒരു ഇങ്ക്വിലാബ് വിളിച്ചേനെ.....
ReplyDeleteഈ ഉദ്യമത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍.
ReplyDeleteഈ സംരംഭം എല്ലാവര്ക്കും അനുകരിക്കാവുന്ന ഒരു പാഠമാകട്ടെ .മഴ വെള്ളം വീണു ചീയാതിരിക്കാനാണല്ലേ ഈ പ്ലാസ്റ്റിക് കവര്‍.
മരത്തിനു ചില്ലകള്‍ വളര്‍ന്നു കഴിഞ്ഞും ഒരു പോസ്റ്റിടണം കേട്ടോ
Deleteഅതെ അതൊക്കെ തികച്ചും ശാസ്ത്രീയമായി വനം വകുപ്പ് ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രഞ്ജരുടെ നിര്‍ദ്ധേശപ്രകാരം, അവരുടെ തന്നെ മേല്‍ നോട്ടത്തില്‍ ചെയ്തതാ..
Deleteതീര്‍ച്ചയായും..ഫോട്ടോ ഇടാം..
എന്തിനെയും നന്മയെ മുന്‍നിര്‍ത്തി ക്രിയാത്മകമായി ഉപയോഗിക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരുടെ കൂട്ടായ്മ ,വായിച്ചിട്ട് വളരെ സന്തോഷം തോന്നുന്നു....ഈ കൂട്ടായ്മ ആല്‍മരം പോലെ പടര്‍ന്നു പന്തലിക്കട്ടെ ഈന്നു ആശംസിക്കുന്നു!
Deleteവളരെ സന്തോഷം തോന്നി ഈ വായന.. പറയാന്‍ വാക്കുകള്‍ ഇല്ലാത്തത് കൊണ്ട് താങ്കളുടെ വാക്കുകള്‍ കടമെടുക്കുന്നു..
ReplyDelete" പ്രകൃതിയ പരമാവധി നശിപ്പിച്ച് മാത്രമേ വികസനം സാദ്ധ്യമാകൂ എന്ന് ശഠിക്കുന്ന അധികാരികളുള്ള ഒരു നാട്ടില്‍ ഇതൊരു വലിയ സന്ദേശമാവട്ടെ.. കേരള ചരിത്രത്തില്‍ അപൂരവ്വമായി മാത്രം നടന്ന ഈ നല്ല കാര്യത്തിന് ഒരുപാട് തുടര്‍ച്ചകളുണ്ടാവട്ടെ..
ഇനിയും ഒരുപാട് തലമുറകള്‍ക്ക് തണലേകി ആ ആല്‍മരം ജീവിക്കട്ടെ.."
തൃത്താലപെരുമക്ക് അഭിവാദ്യങ്ങള്‍..
വയസ്സായതും , പഴകിയതും ഒക്കെ ഉപേക്ഷിക്കാന്‍
ReplyDeleteവെമ്പല്‍ കൊള്ളുന്ന ഈ ഡിസ്പോസിബിള്‍ കാലത്ത്
ഇത് മറിച്ചൊരു ചിന്തയ്ക്ക് കൂടി പ്രചോദനമായാല്‍ ഞങ്ങള്‍ സന്തുഷ്ടരാണ്...
ഇതിന് മുന്നിട്ടിറങ്ങിയ “തൃത്താലപ്പെരുമയ്ക്ക് ഒരു ഹാറ്റ്സ് ഓഫ്..!