കഴിഞ്ഞ ദിവസമാണ് പണ്ടെന്നോ കണ്ടുമറന്ന ഒരു ഭ്രാന്തനെ സ്വപ്നത്തില്‍ കണ്ട് ഞെട്ടിയുണര്‍ന്നത്... പിന്നെ ഉറക്കം വരാതെ കിടന്നപ്പോള്‍ ഓര്‍ത്തതു മുഴുവന്‍ പരിചയമുള്ള ഇതു പോലുള്ള കഥാപാത്രങ്ങളെ കുറിച്ചാണ്..
ഭ്രാന്തന്മാരെ കുറിച്ചോര്‍ത്താല്‍ എപ്പഴും ആദ്യം മനസ്സില്‍ വരിക കോട്ടക്കാവ് പൂരത്തിന് കണ്ട പേരറിയാത്ത ആ ഭ്രാന്തന്‍ തന്നാവും..
അക്കഥ ഇങ്ങിനെയാണ്..
ഞാനും ന്റ്റെ അമ്മായിയുടെ മകനും കൂടി കോട്ടക്കാവ് പൂരകാണാന്‍ പോകുന്നു...പൂരം കണ്ട് നടക്കുന്നതിനിടയില്‍ ഒരാഗ്രഹം ഐസ്ക്രീം കഴിക്കാന്‍.. ഐസ്ക്രീം വാങ്ങി ഒന്ന് നൊട്ടിനുണഞ്ഞപ്പഴേക്കും എന്‍റെ കയ്യില്‍ നിന്നും ആ ഐസ്ക്രീം ആരോ തട്ടിപ്പറിച്ചെടുക്കുന്നു.. തിരിഞ്ഞ് നോക്കിയപ്പോള്‍ അതാ ജഢ കെട്ടിയ മുടിയും , താടിയുമൊക്കെയുള്ള ഒരു വികൃത രൂപം എന്‍റെ ഐസ്ക്രീമും നുണഞ്ഞ് കൊണ്ട് നിന്നു ചിരിക്കുന്നു.. ആശിച്ച് വാങ്ങിയ ഐസ്ക്രീം കഴിക്കാന്‍ പറ്റീലല്ലോന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.. ഞാന്‍ കരയുന്നത് കണ്ട് പാവം തോന്നീട്ടാവണം അയാളെനിക്ക് നേരെ അത് നീട്ടി..
‘ഊഹും‘..
ഞാനൊരു ചുവട് പിന്നിലോട്ട് നീങ്ങി.. അയാള്‍ അതും നീട്ടിപ്പിടിച്ച് രണ്ട് ചുവടു മുന്നോട്ടും.. എനിക്ക് പേടിയായി.. അയാളിപ്പോള്‍ എന്നെ പിടിക്കും ന്ന് മനസ്സ് പറയുന്നു.. പിന്നെ പൂരപ്പറമ്പും , ആള്‍ക്കൂട്ടവും ഒന്നും എന്‍റെ മനസ്സിലുണ്ടായില്ല.. ഓടി ഞാന്‍ നിറുത്താതെ.. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള ഉമ്മയുടെ തറവാട് എത്തീട്ടേ ആ ഓട്ടം നിന്നുള്ളൂ... അതിനു മുന്നെ ഇങ്ങിനെ ഒരു ഓട്ടം ഓടിയത് ആമക്കാവ് പൂരത്തിന് ‘കരിങ്കാളി’യെ കണ്ട് പേടിച്ചിട്ടാണ്..
ഇപ്പഴും ഇത് രണ്ടും എന്നില്‍ പേടിയുണ്ടാക്കും..
എത്ര ധൈര്യം സംഭരിച്ച് നിന്നാലും മനസ്സിന്‍റെ ഉള്ളില്‍ ഒരു ഭയം..
‘ഓടിക്കോ അത് നിന്നെയിപ്പോള്‍ പിടിക്കും‘ ന്ന് ആരോ പറയുന്നത് പോലെ....
ഭ്രാന്തന്മാരെക്കുറിച്ചോര്‍ത്താല്‍ പിന്നെ ഓര്‍മ്മ വരുന്നത് ‘രാമു’വിനെയാണ്. ഒരു കുന്നിനും , താഴെ കാണുന്ന വിശാലമായ പാടത്തിനും ഇടയിലുള്ള ഒരിത്തിരി സ്ഥലമാണ് കൂറ്റനാടങ്ങാടി... ആ കുന്നിന്‍ മുകളില്‍ പണ്ടൊരു കൊലപാതകം നടന്നിരുന്നു എന്നും അതന്വേഷിക്കാന്‍ എത്തിയ സി ഐ ഡി ആണ് രാമു എന്നുമാണ് ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പറഞ്ഞു കേട്ടിരുന്നത്.. നല്ല ഭംഗിയുള്ള കൈയ്യക്ഷരത്തില്‍ മലയാളത്തിലും , ഇംഗ്ലീഷിലും , ഹിന്ദിയിലും ഒക്കെ ഒരുപാട് എഴുതിയിരുന്ന , അധികമൊന്നും സംസാരിക്കാത്ത , ഒരൊച്ചപ്പാടും ബഹളവും ഉണ്ടാക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന രാമുവിനെ ഒരു സി ഐ ഡി തന്നെയായി കാണാനായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്കും ഇഷ്ടം.
പിന്നെയും ഒരു പാട് കാലം ആ കൊലപാതകക്കേസ് തെളിയിക്കാതെ ഭ്രാന്തന്‍ തന്നെയായി നടന്നപ്പോഴാണ് ‘രാമു’ ഭ്രാന്തന്‍ തന്നെ ന്ന് ഞങ്ങള്‍ക്ക് ബോധ്യം വന്നത്.. കുളിക്കാതെ , വസ്ത്രം മാറാതെ നടക്കുന്ന രാമുവിനെ ഇടയ്ക്കിടെ കൂറ്റനാട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ കുളിപ്പിക്കും .. അത് ഗാന്ധി ജയന്തിക്കൊക്കെ നടത്തുന്ന സേവനവാരം പോലെ വലിയ ആഘോശവും ആരവുമൊക്കെയായി അവര്‍ കൊണ്ടാടും..
രാമു കാശിനു വേണ്ടി ചിലപ്പോഴൊക്കെ കൂറ്റനാട് അങ്ങാടീല്‍ തെണ്ടും.. ഓരോ കടക്കു മുന്നിലും ചെന്ന് എന്തെങ്കിലും കൊടുക്കുന്നതു വരേയോ , അല്ലെങ്കില്‍ ‘രാമോ ഇന്ന് കാശൊന്നും ഇല്ലാ‘ ന്ന് പറയുന്നത് വരേയോ അങ്ങാതെ നില്‍ക്കും കക്ഷി.
പിന്നെയുള്ളത് രാമകൃഷ്ണനാണ്.. കാടാറു മാസം , നാടാറുമാസം ന്ന് പറയുന്നത് പോലെയാണ് രാമകൃഷ്ണന്‍റെ കാര്യം കുറച്ച് കാലം കൂറ്റനാടങ്ങാടി മുഴുവന്‍ വിറപ്പിച്ച് നടക്കുന്ന രാമകൃഷണനെ പിന്നെ കാണുക കുളിച്ച് കുട്ടപ്പനായി , അനുസരണയുള്ള കുഞ്ഞാടായി എന്തെങ്കിലും ജോലി ചെയ്യുന്ന പാവത്താനായിട്ടായിരിക്കും..
‘പഠിപ്പ് കൂടുതലായി വട്ടായതാ പാവം..’ ന്ന് നാട്ടാര് കഷ്ടം വെക്കും... പ്രാന്ത് മൂത്ത് വയലന്‍റായി നടക്കുന്ന രാമകൃഷ്ണനെ കണ്ടാല്‍....
അടുത്ത കഥാപാത്രം ഞങ്ങള്‍ ‘കാക്ക’ എന്ന് വിളിക്കുന്ന ഒരു സ്ത്രീയായിരുന്നു.. എപ്പോഴും കറുത്ത വസ്ത്രം ധരിച്ച് നടന്നിരുന്നതോണ്ടാണ് അവരെ അങ്ങിനെ വിളിച്ചിരുന്നത് ന്ന് തോന്നുന്നു.. ഓടി നടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ചീത്ത വിളിച്ച് നടക്കുന്ന അവരെ കണ്ടാല്‍ ഞങ്ങള്‍ കുട്ടികളൊക്കെ ഓടി ഒളിച്ചിരുന്നു.
പിന്നെയുമുണ്ടായിരുന്നു ഒരു പാട് പേര്‍..
ഒരു മാധവന്‍ നായര്‍.. പ്രാന്താണോ അതോ വെള്ളത്തിലാണോ എന്ന് എനിക്കിപ്പഴും തിട്ടമില്ലാ.. അന്ന് ഞങ്ങള്‍ക്ക് കൂറ്റനാട് ഒരു കടയുണ്ടായിരുന്നു . ഞാന്‍ കടയിലുള്ളപ്പോള്‍ ‘ഡാ ഒരു സിഗററ്റ് താഡാ..’ ന്ന് പറഞ്ഞ് കേറി വരുന്ന മാധവന്‍ നായരേയും , പേടിച്ചിട്ട് സിഗററ്റ് എടുത്തു കൊടുക്കുന്ന എന്നെയും എനിക്കിപ്പഴും ഓര്‍മ്മയുണ്ട്..
അത്രയൊന്നും വട്ടില്ലാത്ത ഒരു തമിഴനുണ്ടായിരുന്നു.. അല്ലെങ്കിലും ഒരിത്തിരി ഉണ്ടായാല്‍ അത് മുഴുവനാക്കാന്‍ കേമന്മാരാണല്ലൊ നമ്മള്‍... അങ്ങാടിയിലുള്ള ഹോട്ടലുകാര്‍ക്ക് വിറക് വെട്ടിക്കൊടുക്കുക്കയും , വെള്ളം എത്തിച്ചു കൊടുക്കേം ചെയ്യുന്ന ഒരു മുച്ചിറിയന്‍...
ഞങ്ങളുടെ തമിഴ് അദ്ധ്യാപകനായിരുന്നു അങ്ങോര്‍. തമിഴ് സിനിമ കണ്ട് തീരെ മനസ്സിലാകാത്ത വാക്കുകളുടെ അര്‍ത്ഥം പറഞ്ഞ് തരുന്നത് അങ്ങോരായിരുന്നു. കാദര്‍ക്കാടെ കടയില്‍ നിന്ന് വാങ്ങിക്കൊടുക്കുന്ന ഒരു സോഡയോ , സര്‍ബത്തോ തീരുന്നത് വരെ സംശങ്ങള്‍ ചോദിക്കാം .. അത് കഴിഞ്ഞാല്‍ ഞങ്ങളെ ചീത്ത വിളിച്ച് തിരിച്ചു നടക്കും അയാള്‍..
പട്ടാമ്പൂച്ചിയും , ഞാപകവും ഒക്കെ എന്താണെന്ന് അദ്ദേഹത്തില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചെടുത്തത്....!
പിന്നെയും ഉണ്ട് ഒരുപാട് പേര്‍..
ഞങ്ങളുടെ അങ്ങാടിയില്‍ മാത്രമല്ല..
അന്നത്തെകാലത്ത് ഒട്ടുമിക്ക അങ്ങാടികളിലും ഉണ്ടായിരുന്നു ഇതു പോലെ ഒരു പാട് പേര്‍....
പിന്നെ കൂടെ പഠിച്ചൊരുവള്‍ മാനസിക നില തെറ്റി അങ്ങാടിയിലൂടെ ഓടുന്നത് കണ്ട് കണ്ണു നിറഞ്ഞ് നിന്നിട്ടുണ്ട്..
കുടുംബത്തില്‍ ഒരാള്‍ക്ക് വന്നപ്പോള്‍ ‘പടച്ചോനേ ഒരാള്‍ക്കും ഈ ഗതി വരുത്തല്ലേന്ന് മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്..’
ഭാഗ്യം .. കഴിഞ്ഞ രണ്ട് മൂന്ന് തവണ നാട്ടില്‍ പോയപ്പോള്‍ ഇങ്ങിനെ അലഞ്ഞുതിരിഞ്ഞ് നടക്കണ ആരേയും കണ്ടില്ല... അതിനി അവരില്ലായത് കൊണ്ടോ അതോ മതം , ജാതി , രാഷ്ട്രീയം തുടങ്ങി ഒട്ടനവധി ഭ്രാന്തുകള്‍ ഉള്ളവര്‍ കൂടിയപ്പോള്‍ ഈ പാവം ഭ്രാന്തന്മാരുടെ ഐഡന്‍റിറ്റി നഷ്ടപ്പെട്ടത് കൊണ്ടോ.... എന്തോ......
എന്തായാലും അങ്ങിനെ ആരേയും ഇനി കാണാനിടവരാതിരിക്കട്ടെ.....
എന്നാലും എന്തു കൊണ്ടാവും അയാളെ ഇപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടത്......?
മതം , ജാതി , രാഷ്ട്രീയം തുടങ്ങി ഒട്ടനവധി ഭ്രാന്തുകള്‍ ഉള്ളവര്‍ കൂടിയപ്പോള്‍ ഈ പാവം ഭ്രാന്തന്മാരുടെ ഐഡന്‍റിറ്റി നഷ്ടപ്പെട്ടത് കൊണ്ടോ.... എന്തോ...... - ഈ വരികളിലേക്ക് എത്തിച്ച മികവിനെ പ്രശംസികാകതെ വയ്യ.....
ReplyDeleteഏതു നാട്ടിലും കാണും ഇതുപോലെ കുറേ മാനസികമായി പൊതുസമ്പ്രദായങ്ങളില്‍ നിന്ന് മാറി നടക്കുന്നവര്‍ ...
നാടോടി വഴക്കങ്ങള്‍ അവര്‍ക്ക് പലതരം മുദ്രകള്‍ പതിക്കുന്നതും പതിവാണ്. എവിടെനിന്നോ ഞങ്ങളുടെ നാട്ടിലെത്തി കറങ്ങിനടക്കുന്ന ഒരു ഭ്രാന്തനെ പണ്ട് അടിയന്തിരാവസ്ഥക്കാലത്ത് രാജനോടൊപ്പം പോലീസ് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് അറസ്റ്റുചെയ്ത് മര്‍ദ്ദിച്ച് ഭ്രാന്തനാക്കി വിട്ട ആളാണെന്നു പറഞ്ഞു നാട്ടുകാര്‍ കുറേക്കാലം ആഘോഷിച്ചത് ഓര്‍ക്കുന്നു. പത്രങ്ങളിലൊക്കെ അയാളുടെ ഫോട്ടോയും പതിച്ച് ഈ വാര്‍ത്തയും വന്നിരുന്നു.
നാട്ടുകൂട്ടങ്ങളില്‍ ഇത്തരം ഭ്രാന്തന്മാരും അനിവാര്യമാണ്. അല്ലാതെ ഒരുനാട് നാടാവുന്നില്ല. ഇത്തരം നാട്ടുവിശേഷങ്ങള്‍ ഇനിയും പങ്കുവെക്കുക........
( നാടകാഭിനയം സമിയുടെ വലിയൊരു പാഷനായിരുന്നു എന്നറിയാം. ഒപ്പം നല്ലൊരു ഫാസ്റ്റ് റണ്ണറായതിന്റെ രഹസ്യം ഇപ്പോഴാണ് മനസ്സിലായത് )
ഇവരൊക്കെ ബുദ്ധികൂടിയവരാണ് .ബുദ്ധിയില്ലാത്ത യഥാര്‍ത്ഥ ഭ്രാന്തന്‍ മാര്‍ നമ്മള് തന്നെയാണ് .സമകാലിന ജീവിതം അപ്പാടെ സഹിക്കുന്ന നമ്മള്‍ . മതം , ജാതി , രാഷ്ട്രീയം തുടങ്ങി ഒട്ടനവധി ഭ്രാന്തുകള്‍ ഉള്ളവര്‍ നമ്മളെ അതിനു സഹായിക്കുന്നുണ്ട്.
ReplyDeleteകരിങ്കാളീനെ പേട്യാ സമ്യെ !!!!!!
ReplyDeleteഅത് മുന്നിൽക്ക് വരുമ്പോ അറിയാതെ കണ്ണടച്ച് പോവും.
സമീടെ ബ്ലോഗില് ഞാനാദ്യാ !!!
ഇഷ്ടായേ :)
Oramakaliloode ethra dhooram pinnottu poyennariyillaa Ente naadum veedum ambalavum chuttu vilakkum ..... deepasthambathinappuram eanne thanne nookki ninna kannukalum... eallam eallam Ormayil ..... semi valare bhangiyaayi paranju .... pazhaya kaalathekku kooti kondu poyi....... :)
ReplyDeleteമ്മടെ നാട്ടില്‍ എടുത്തുപറയത്തക്കതായി
ReplyDeleteആംഗലേയം മാത്രം പറയുന്ന ഒരു പഠിപിസ്റ്റ് പ്രാന്തന്‍ ഉണ്ടായിരുന്നു..
പിന്നെ പിച്ചക്കാരന്‍ ജോയി,
‘വീട്ടിപ്പോടാ തമ്പാനെ’ എന്നു പറഞ്ഞാല്‍ കല്ലെടുത്തെറിയുന്ന തമ്പാന്‍..!
ബാധ കയറുന്ന ഗീത,..!!
അങ്ങനെ ഒരുപാട് പേര്‍ ..
എല്ലാ നാട്ടിലെയും ഭ്രാന്തന്മാര്‍ കാലഘട്ടത്തിന്‍റെ കഥപറയുന്നു..
എഴുത്തിന് അഭിവാദ്യങ്ങള്‍ ..!!
ഓരോ നാട്ടിൻ പുറത്തും കാണും ഇതുപോലെ..
ReplyDeleteഅവസാന വരികൾ വായിച്ചപ്പോൾ സച്ചിദാനന്ദന്റെ ഭ്രാന്തന്മാർ എന്ന കവിതയാണ് ഓർമ്മ വന്നത്-
-----------------------------------------------
"ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല
ഭ്രാന്തികള്‍ക്കും..
നമ്മുടെ ലിംഗ വിഭജനങ്ങള്‍ അവര്‍ക്ക് ബാധകമല്ല
അവര്‍ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് പുറത്താണ്
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല
ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാതാര്‍ത്ഥ്യത്തിന്റേതാണ്
അവരുടെ സ്നേഹം നിലാവാണ്
പൌര്‍ണ്ണമി ദിവസം അത് കവിഞ്ഞൊഴുകുന്നു
മുകളിലേക്ക് നോക്കുമ്പോള്‍ അവര്‍ കാണുന്നത്
നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്
അവര്‍ ചുമല്‍ കുലുക്കുന്നതായ് നമുക്ക് തോന്നുന്നത്
അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്
ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍,
നീണ്ടകാലുകളില്‍ ചാടി നടക്കുന്നു എന്നും
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍ നിന്ന്
ചോരയൊലിയ്ക്കുന്നത് കാണുന്നു
ചിലപ്പോള്‍ തെരുവില്‍ നിന്ന്
സിംഹങ്ങള്‍ അലറുന്നത് കാണുന്നു
ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
സ്വര്‍ഗ്ഗം തിളങ്ങുന്നത് കാണുന്നു
ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെ തന്നെ
എന്നാല്‍ ഉറുമ്പുകള്‍ സംഘം ചേര്‍ന്ന് പാടുന്നത്
അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ
അവര്‍ വായുവില്‍ വിരലോടിയ്ക്കുമ്പോള്‍
മദ്ധ്യധരണ്യാഴിയിലെ കൊടുക്കാറ്റിനെ
മെരുക്കിയെടുക്കുകയാണ്
കാല്‍ അമര്‍ത്തിചവിട്ടുമ്പോള്‍
ജപ്പാനിലെ ഒരു അഗ്നിപര്‍വ്വതം
പൊട്ടിതെറിയ്ക്കാതെ നോക്കുകയും
ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരുനൂറ്റാണ് അവര്‍ക്കൊരു നിമിഷം മാത്രം
ഇരുപത് ഞൊടിമതി അവര്‍ക്ക് കൃസ്തുവിലെത്താന്‍
ആറു ഞൊടികൂടി ബുദ്ധനിലെത്താന്‍
ഒരു പകല്‍ കൊണ്ട് അവര്‍
ആദിയിലെ വന്‍ വിസ്ഫോടനത്തിലെത്തുന്നു
ഭൂമി തിളച്ചുമറിയുന്നത് കൊണ്ടാണ്
അവര്‍ എങ്ങുമിരിയ്ക്കാതെ നടന്നുകൊണ്ടേയിരിയ്ക്കുന്നത്
ഭ്രാന്തന്മാര്‍ നമ്മെപ്പോലെ ഭ്രാന്തന്മാരല്ല...!!!"
പി - സുരേന്ദ്രൻ സാറിന്റെ "ജല സന്ധി " എന്ന കഥാ സമാഹാരത്തിൽ (അക്കാദമി അവാർഡ് കിട്ടിയത്)
ReplyDeleteഒരു കഥ നാലഞ്ചു ഭ്രാന്തന്മാരെ ക്കുറിച്ചാണ്. ചിന്തകള് ഉത്ഭവിക്കുന്നത് എന്തെങ്കിലും ചെയ്യണമെന്നു തോന്നുംബോഴാനല്ലോ - നന്മ എന്നുമുണ്ടാവട്ടെ
ഇത് വായിച്ചപ്പഴാ ഓര്‍ത്തത്.
ReplyDeleteനമുക്കെല്ലാവര്‍ക്കും കാണും ഓര്‍മ്മയില്‍ ചില ഭ്രാന്തന്മാര്‍
എനിയ്ക്ക് മൂന്നുനാലുപേരെ ഓര്‍മ്മവന്നു
ചെറോണയെ സമി കണ്ടിട്ടില്ലാല്ലേ.. ഈ എഴുത്തെന്നെ ചെറോണയെ ഓര്‍മ്മിപ്പിച്ചു. അന്നത്തെ എല്ലാ ബാല്യങ്ങള്‍ക്കും ഓടിയൊളിക്കാന്‍, ഭയത്തോടെയോര്‍ക്കാന്‍ ഒരു ഭ്രാന്തന്‍ രൂപമുണ്ടാവും കവലകളിലും സ്കൂള്‍ വഴികളിലും.
ReplyDeleteആര്‍ക്കും ഭ്രാന്ത് വരാതിരിക്കട്ടെ
ReplyDeleteവായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് "മാളുത്താത്തയെ" ആണ് സമി. ഒരു ദിവസം സ്കൂളിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് കുറെ ആളുകള്‍ ചേര്‍ന്ന് അവരെ പിടിച്ചു കൊണ്ടുവരുന്നത് ആദ്യം കണ്ടത്.... എന്താണ് അവരുടെ ശരിയായ പേരൊന്നും എനിക്കറിയില്ല. ഞങ്ങള്‍ കുട്ടികള്‍ മാളുത്താത്ത എന്ന് വിളിച്ചു. ഉപ്പാന്റെ അടുത്ത് ചികില്‍സിക്കാന്‍ വരുന്നതാ. ഉമ്മ ഭക്ഷണം കൊടുത്താല്‍ ചിലപ്പോള്‍ തട്ടിക്കളയും... ബോധം വന്നാല്‍ ഇരുന്നു കരയും, കുറെ നിസ്ക്കരിക്കും... പാവം. രണ്ടുമൂന്നു വര്‍ഷമായി തീരെ അവരെ കാണുന്നില്ലത്രേ.
ReplyDeleteThis comment has been removed by the author.
ReplyDeleteസമീരാ...ഒരു താത്തയുണ്ടായിരുന്നല്ലോ..... കുമ്പിടി ഭാഗത്തേക്കുള്ള ബസിൽ ഒക്കെ കയറി ആളുകളുടെ പോകറ്റിൽ കയ് ഇട്ടു നടന്നിരുന്ന..അവരാണോ ഈ കാക്ക?? അതല്ലെങ്കിൽ നീ അവരെയും കൂടെ ചെർക്കനാർന്നുട്ടൊ....
ReplyDeleteന്റെ മനസ്സിലുമുണ്ട് അനേകം നിസ്സഹായ മുഖങ്ങൾ..എത്രയൊക്കെ കഥകൾ അവരെക്കുറിച്ചറിഞ്ഞാലും അനുകമ്പയേക്കാൾ സ്നേഹമാണു ഉള്ളിന്റെയുള്ളിൽ പൊട്ടിമുളക്കുക...
ReplyDeleteആ സ്നേഹമോ സമീപനമോ ഇന്നത്തെ കാലത്തെവിടെ കിട്ടാൻ..
കുറെ പുറകിലേക്ക് സഞ്ചരിച്ചു ഈ വായനയിലൂടെ, നന്ദി സമീ
എന്റെ നാട്ടില്‍ ഒരു ഭ്രാന്തന്‍ ഉണ്ടായിരുന്നു സ്ഥിരം " അമ്മക്ക് കഞ്ഞി വെക്കാന ആണ് അഞ്ചു പൈസ തരോ എന്ന് ചോതിച്ചു തെണ്ടിയിരുന്ന ഒരാള്‍ " . കുഞ്ഞുനാളിലെ യാത്ര ഓര്‍മകളുടെ ഒരു ഭാഗമാണ് അയാള്‍ ... റോഡിലൂടെ അലഞ്ഞു തിരിയുന്ന സുബോധം നഷ്ടപ്പെട്ടവരെ കാണുമ്പോള്‍ എപ്പോളും മനസ്സില്‍ ഒരു വല്ലാത്ത അസ്വസ്തത ഉണ്ടാവാറുണ്ട് ... ഇപ്പോഴും അവരുടെ സ്ഥാനത് ഞാന്‍ എന്നെ സങ്കല്‍പ്പിച്ചു നോക്കും .....അവരെ ഒരു സേഫായ സ്ഥലത്ത് എത്തിക്കാന്‍ വല്ലാതെ ആഗ്രഹം തോന്നാറും ഉണ്ട്...... പക്ഷെ അങ്ങനെ ഒരിടം അറിയാത്തത് കൊണ്ട് ആ ദിവസം മുഴുവന്‍ ഒരു സങ്കടവും തോന്നാറുണ്ട് .........
ReplyDeletePazhaya Chalissery Angadi meen marketil oru MARKET MULLAN undayirunnu... angine orupadu per ... orupadu purakilekku orthu poyee ... thank you.
ReplyDeleteസമിയുടെ എഴുത്ത് വേദനിപ്പിച്ചു... ചിലപ്പോള്‍ എനിക്കും എഴുതാനായേക്കും.. ചില ഓര്‍മ്മകള്‍..
ReplyDeleteസിയാഫ് പറഞ്ഞതുപോലെ ആര്‍ക്കും ഭ്രാന്ത് വരാതിരിക്കട്ടെ..
കൊള്ളാം നല്ല എഴുത്ത് സമീരന്‍.... അല്പം ഭ്രാന്തുള്ള മറ്റൊരുവള്‍
ReplyDeleteചിലരെ എനിക്കും ഓര്‍മ്മ വന്നു.. എല്ലാ നാട്ടിലും ഉണ്ടാകും ഇങ്ങനെ ഓര്‍മ്മയിലേക്ക് ചിലര്‍ എന്ന് തോന്നുന്നു...
ReplyDeleteസമീയുടെ ഈ പോസ്റ്റ് കാണാന്‍ വൈകി , മുകളില്‍ ഇലഞ്ഞി പറഞ്ഞപോലെ ഇത് പോലെരു കഥാപാത്രമായിരുന്നു അവര്‍ ബ്ലോഗില്‍ എഴുതിയ ചെരോണ ... നല്ല പോസ്റ്റ് സമീ ...
ReplyDeleteഞാനും മുന്‍പൊരു ചെറോണയെ വായിച്ചതോര്‍ക്കുന്നു.
ReplyDeleteഎന്റെ ഓര്‍മ്മയില്‍ ഒരു പിരാന്തത്തി ആമിന ഉണ്ട്. വീടുകളിലെ വരാന്തകളില്‍ കുട്ടികളെ പിടിച്ചിരുത്തി തലയിലെ പേനെടുത്തു കൊടുക്കുകയും മുടി കോതി കെട്ടി കൊടുക്കയും ചെയ്യുന്ന ആമിനയെ... കൂട്ടാക്കാത്തവരെ കല്ലെടുത്തെറിയുകയും വീട്ടുകാരെ തെറി വിളിക്കുകയും ചെയ്യുന്ന ആമിനയെ... കാണുമ്പോഴൊക്കെ കൂട്ടുണ്ടാകാറുള്ള 'പപ്പി' ചത്ത് പോയപ്പോ... അടക്കം ചെയ്യാന്‍ കൂട്ടാക്കാതെ പട്ടിക്ക് കാവലിരുന്ന ആമിനയെ... ഒടുക്കം എങ്ങോട്ടോ പുറപ്പെട്ടു പോയ ആമിനയെ...
അന്ന്‍ ചെറോണയെ വായിച്ചപ്പോള്‍ ഓര്‍ത്തപോലെ ഈ ചങ്ങലകിലുക്കത്തിലും ഞാനാമിനയെ ഓര്‍ക്കുന്നു.
എല്ലാ നാട്ടിലും എല്ലാക്കാലത്തും ഇങ്ങിനെയുള്ളവര്‍ ഉണ്ടാകും.. കൂറ്റനാട് അങ്ങാടിയില്‍ തെറി വിളിച്ചു നടന്നിരുന്ന ഒരു സ്ത്രീയെ പെട്ടെന്ന് ഓര്‍മ്മ വരുന്നു. ഒരു പക്ഷെ അവര്‍ തന്നെയായിരിക്കണം ഈ 'കാക്ക'.. അതുപോലെ രാമുവിനെയാവാം; ഇപ്പോള്‍ ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. പണ്ട് ഇങ്ങിനെയുള്ള ചിലരെ കാണുമ്പോള്‍ CID എന്ന് തന്നെയാണ്.എല്ലാവരും പറഞ്ഞിരുന്നത്..എന്തിനേറെ..ഒമാനിലെ മുസന്നയില്‍ ഓടക്കുഴല്‍ വായിച്ചു നടന്നിരുന്ന സാലത്തേയും ഖദറയില്‍ കൈനീട്ടി യാചിച്ചിരുന്ന ഒരു അഹമദിനേയും 'CID" മാരാക്കിയിരുന്നു, മലയാളികള്‍ .
ReplyDeleteഅവസാന വരികളോടെ ഒരുപാട് ചിന്തിക്കാനുള്ള വക നല്‍കുന്നുണ്ട് ഈ പോസ്റ്റ്. ആശംസകള്‍
ഈയിടെ സമൂഹത്തില്‍ അനേകം തരത്തിലുള്ള ഭ്രാന്തന്മാരെക്കണ്ടതു കൊണ്ടാകാം സ്വപ്നത്തിലും അവര്‍ കുടിയേറിയത്. സ്വപ്നത്തിലല്ലേ വന്നുള്ളൂ. എന്നില്‍ പകര്‍ച്ചവ്യാധി പോലെ ഭ്രാന്ത് ആവേശിച്ചോ എന്നൊരു സംശയം ഇല്ലാതില്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായി എഴുതി.വേദനയും തോന്നി.അലഞ്ഞു തിരിഞ്ഞുനടക്കുന്നവരെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്.ഏതെങ്കിലും വീട്ടിലെ കാണാതെ പോയവര്‍ അല്ലെ ഇവരെന്ന്.
ReplyDeleteഎണ്ണത്തില്‍ ഈ പറഞ്ഞ അത്രയും ഇല്ലെങ്കിലും കുട്ടിക്കാലത്ത് കണ്ട ചില ഭ്രാന്തന്മാര്‍ പേടിപ്പെടുത്തുന്നവരായിരുന്നു. വളര്‍ന്നപ്പോള്‍ അവരുടെ എണ്ണം കുറഞ്ഞതുകൊണ്ടോ അവരിലൊരാളായി പരിണമിച്ചതുകൊണ്ടോ ഈയിടെയായി അധികമെണ്ണത്തിനെ കാണാറില്ല.
ReplyDeleteOru chaya kudikkaan oru 2000 Rs thaa ennu paranju kai neettunna kaikalil communist pachayum chullikkampukalum irukki pidicha oru manushyan ente ormmayiloodeyum kadannu poyi :
ReplyDeleteമാനസിക ആരോഗ്യനില തെറ്റിയ ആളോളെ
ReplyDeleteഎല്ലാനാട്ടിലും ഇതുപോൽ കാണാറുണ്ടെങ്കിലും ,
ആരും തന്നെ അവരൊക്കെ ഇങ്ങിനെയായി തീർന്നു
എന്നൊന്നും അന്വേഷിക്കാറില്ലല്ലോ ... എല്ലാം മനുഷ്യ ജന്മങ്ങൾ ..!
പൂരപ്പറമ്പിലെ പ്രാന്തനും, പിന്നെ രാമുവും രാമകൃഷ്ണനും, കാക്കയും,
ReplyDeleteഒരിക്കല്‍ക്കൂടി നാട്ടിന്‍പുറതെക്ക് എത്തിച്ചു.. ആര്‍ക്കും വേണ്ടാത്ത നിസ്സഹായ ജന്മങ്ങള്‍..
വേദന തന്നെ..
എന്‍റെ മാളുവിലൂടെ ഇങ്ങോട്ട് വഴി കാണിച്ചു തന്നതിന് നന്ദി സാ .... മീ
Best Casinos Near Foxwoods and Mohegan Sun - MapYRO
ReplyDeleteBest Casinos Near Foxwoods and Mohegan Sun. Casino, Hotel, and Casino. 양산 출장마사지 Foxwoods 포항 출장샵 Resort Casino, Mohegan Sun 공주 출장샵 Pocono, 충청남도 출장안마 Mohegan Sun 나주 출장샵 At Pocono Downs Raceway & Casino.